ബെല്‍ജിയത്തിനെതിരെ ഇസ്രായേല്‍ 3-1ന് പരാജയപ്പെട്ടിരുന്നു. മത്സരം ബെല്‍ജിയത്തിലാണ് നടക്കേണ്ടിയിരുന്നത്.
ബുദാപെസ്റ്റ്: നേഷന്‍സ് ലീഗിനിടെ ഇസ്രായേല്‍ ഫുട്‌ബോള്‍ ടീമിനെതിരെ പ്രതിഷേധം. ഇറ്റലിക്കെതിരായ മത്സരത്തിനിടെയാണ് ഒരു കൂട്ടം ഇറ്റാലിയന്‍ ആരാധകര്‍ ഇസ്രായേലിനെതിരെ തിരിഞ്ഞത്. ഇസ്രയേലിന്റെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് അമ്പതോളം ഇറ്റാലിയന്‍ ആരാധകര്‍ കറുത്ത വസ്ത്രം ധരിച്ച് പുറം തിരിഞ്ഞിരുന്നു. 'സ്വാതന്ത്ര്യം' എന്നെഴുതിയ ഇറ്റാലിയന്‍ പതാകയും തിങ്കളാഴ്ച ഇറ്റലിയന്‍ ആരാധകര്‍ ഉയര്‍ത്തി. ഹമാസുമായുള്ള സംഘര്‍ഷം കാരണം ഇസ്രായേല്‍ തങ്ങളുടെ ഹോം ഗെയിമുകള്‍ ഹംഗറിയിലേക്ക് മാറ്റിയിരുന്നു. ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അടുത്ത ബന്ധമുണ്ട്.
നേരത്തെ, ബെല്‍ജിയത്തിനെതിരെ ഇസ്രായേല്‍ 3-1ന് പരാജയപ്പെട്ടിരുന്നു. മത്സരം ബെല്‍ജിയത്തിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ മാറ്റുകയായിരുന്നു. അതേസമയം, ഇറ്റലി തുടര്‍ച്ചയായ രണ്ടാം ജയം നേടി. ഇസ്രയേലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. 38, 62 മിനുട്ടുകളില്‍ ഡാവിഡ് ഫ്രാറ്റസി, മോയിസ് കീന്‍ എന്നിവരാണ് ഇറ്റലിയുടെ ഗോളുകള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ഓസ്ട്രിയക്കെതിരെ നോര്‍വേക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വേ ഓസ്ട്രിയയെ തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്നാണ് നോര്‍വേ രണ്ട് ഗോളുകളും തിരിച്ചടിച്ചത്. 80- മിനുട്ടില്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാളണ്ടാണ് നോര്‍വേയുടെ വിജയഗോള്‍ കണ്ടെത്തിയത്.
undefined
ബെല്‍ജിയത്തിനെതിരെ ഫ്രാന്‍സും ജയം നേടി. കരുത്തരായ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. 29-ാം മിനുട്ടില്‍ കോളോ മുവാനിയാണ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. 58- മിനുട്ടില്‍ ഡെബെലെയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. മത്സരത്തില്‍ ബെല്‍ജിയത്തിന് ഓണ്‍ടാര്‍ജറ്റിലേക്ക് 4 ഷോട്ടുകള്‍ മാത്രമാണ് തൊടുക്കാനായത്. ആദ്യ മത്സരത്തില്‍ ഇറ്റലി ഫ്രാന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചിരുന്നു.