ഗ്വാർഡിയോളയുടെ കരിയറിൽ ഇങ്ങനെയൊരു സീസൺ ഇതാദ്യം, എന്തുപറ്റിയിത്; തുടർച്ചയായ നാലാം തോൽവി വഴങ്ങി സിറ്റി 

By Web Team  |  First Published Nov 10, 2024, 3:02 AM IST

പരിശീലകനെന്ന നിലയിൽ ആദ്യമായിട്ടാണ് പെപ് ​ഗ്വാർഡിയോള തുടർച്ചയായ നാല് മത്സരങ്ങളിൽ പരാജയമറിയുന്നത്.


ലണ്ടൻ: സീസണിൽ തുടർച്ചയായ നാലാം തോൽവിയേറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീ​ഗിൽ ബ്രൈറ്റനോട് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തോറ്റു. 23-ാം മിനിറ്റിൽ എർലിങ് ഹാളണ്ടിലൂടെ മുന്നിലെത്തിയ ശേഷമാണ് സിറ്റി തോൽവി വഴങ്ങിയത്. 78-ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ജൊവാവോ പെഡ്രോ, 83-ാം മിനിറ്റിൽ മാറ്റ് ഓറിലി എന്നിവരാണ് ബ്രൈറ്റന് വേണ്ടി ലക്ഷ്യം കണ്ടത്. പ്രീമിയർ ലീ​ഗിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് സിറ്റി നേരിട്ടത്. ഇതോടെ ലിവർപൂളിനെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരം നഷ്ടമാക്കി.

വിജയത്തോടെ ബ്രൈറ്റൻ നാലാം സ്ഥാനത്തേക്ക് കയറി. പരിശീലകനെന്ന നിലയിൽ ആദ്യമായിട്ടാണ് പെപ് ​ഗ്വാർഡിയോള തുടർച്ചയായ നാല് മത്സരങ്ങളിൽ പരാജയമറിയുന്നത്. 2021ന് ശേഷം ആദ്യപകുതിയിൽ മുന്നിലെത്തിയ ശേഷം സിറ്റി തോൽക്കുന്നത് ആദ്യവും ഈ മത്സരത്തിലാണ്. അതേസമയം, തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രൈറ്റൻ പിന്നിൽ നിന്ന ശേഷം ജയിച്ചുകയറുന്നത്. ചാമ്പ്യൻസ് ലീ​ഗിൽ സ്പോർട്ടിങ് ലിസ്ബണുമായി 4-1നാണ് സിറ്റി തോൽവിയറിഞ്ഞത്. അതിന് തൊട്ടുമുമ്പ് ബേൺമൗത്തിനോടും ടോട്ടനത്തോടും 2-1ന് തോറ്റു. 

Latest Videos

tags
click me!