റയല്‍ മാഡ്രിഡിലും പോര്‍ച്ചുഗല്‍ ടീമിലും വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ചിട്ടുള്ള പെപ്പെയും റൊണാള്‍ഡോയും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഖത്തര്‍ ലോകകപ്പില്‍ റൊണാള്‍ഡോയുടെ അഭാവത്തില്‍ പോര്‍ച്ചുഗല്‍ നായകനായി ഇറങ്ങിയ പെപ്പെ, പകരക്കാരനായി റൊണാള്‍ഡോ ഗ്രൗണ്ടില്‍ ഇറങ്ങിയ ഉടന്‍ ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് റൊണാള്‍ഡോയെ ധരിപ്പിച്ചിരുന്നു.
റിയാദ്: സൗദി ക്ലബ്ബായ അല്‍ നസ്റുമായി റെക്കോര്‍ഡ് തുകക്ക് രണ്ടര വര്‍ഷത്തെ കരാറൊപ്പിട്ടതിന് പിന്നാലെ മറ്റൊരു പോര്‍ച്ചുഗല്‍ താരത്തെക്കൂടി അല്‍ നസ്റിലെത്തിക്കാനൊരുങ്ങി സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ടീമിലെ റോണോയുടെ അടുത്ത സുഹൃത്ത് കൂടിയായ പെപ്പെയെ ആണ് റൊണാള്‍ഡോ അല്‍ നസ്റിലെത്തിക്കാന്‍ ശ്രമിക്കുന്നത്.
അല്‍ നസ്റുമായി കരാറിലേര്‍പ്പെടുന്നതിനുള്ള പ്രാഥമിക ചര്‍ച്ചയില്‍ തന്നെ പെപ്പെയുടെ പേര് റൊണാള്‍ഡോ മുന്നോട്ടുവെച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ പോര്‍ട്ടോയുടെ സെന്‍റര്‍ ബാക്കായി കളിക്കുകയാണ് 39കാരനായ പെപ്പെ. അദ്ദേഹം ആഗ്രഹിക്കുന്ന കാലത്തോളം ക്ലബ്ബില്‍ തുടരാമെന്ന് പോര്‍ട്ടോ പ്രസിഡന്‍റ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിനിടെയാണ് പെപ്പെയെ അല്‍ നസ്റിലെത്തിക്കാന്‍ റൊണാള്‍ഡോ ശ്രമിക്കുന്നത്.
അൽ നാസറിനായുള്ള ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം നടന്നില്ല; മത്സരം തന്നെ മാറ്റിവച്ചു
undefined
റയല്‍ മാഡ്രിഡിലും പോര്‍ച്ചുഗല്‍ ടീമിലും വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ചിട്ടുള്ള പെപ്പെയും റൊണാള്‍ഡോയും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഖത്തര്‍ ലോകകപ്പില്‍ റൊണാള്‍ഡോയുടെ അഭാവത്തില്‍ പോര്‍ച്ചുഗല്‍ നായകനായി ഇറങ്ങിയ പെപ്പെ, പകരക്കാരനായി റൊണാള്‍ഡോ ഗ്രൗണ്ടില്‍ ഇറങ്ങിയ ഉടന്‍ ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് റൊണാള്‍ഡോയെ ധരിപ്പിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നത് കൂടിയായി ഇത്. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഗോളടിച്ച പെപ്പെ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ഗോളടിക്കുന്ന പ്രായം കൂടിയ കളിക്കാരിലൊരാളായപ്പോള്‍ സൈഡ് ബെഞ്ചിലിരുന്ന് ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും റൊണാള്‍ഡോ ആയിരുന്നു.
അടുത്ത മാസം 40 വയസ് തികയുന്ന പെപ്പെ ഇപ്പോഴും മികച്ച കായിക്ഷമത നിലനിര്‍ത്തുന്ന കളിക്കാരനാണ്. ലോകകപ്പില്‍ പോര്‍ച്ചുഗലിനായി പുറത്തെടുത്ത പ്രകടനത്തിലൂടെ അദ്ദേഹം അതിന് അടിവരയിടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോയുടെ നിര്‍ദേശത്തില്‍ അല്‍ നസ്റിനും താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ പി എസ് ജി താരം സെര്‍ജിയോ റാമോസിനെയും 2024ല്‍ ലൂക്ക മോഡ്രിച്ചിനെയും ക്ലബ്ബിലെത്തിക്കാനും അല്‍ നസ്ര്‍ നീക്കം നടത്തുന്നുണ്ട്.