യുവേഫ ചാംപ്യന്‍സ് ലീഗ്: ബയേണിനെ ഞെട്ടിച്ച് ആസ്റ്റണ്‍ വില്ല! റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് ലില്ലെ

By Web TeamFirst Published Oct 3, 2024, 10:11 AM IST
Highlights

പതിമൂന്നാം മിനിറ്റില്‍ തന്നെ ബെന്‍ഫിക്ക മുന്നിലെത്തിയിരുന്നു. മുഹമ്മദ് കരീമാണ് ആദ്യ ഗോള്‍ നേടിയത്.

സൂറിച്ച്: ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മഡ്രിഡിനെ ഞെട്ടിച്ച് ലില്ലെ. എതിരില്ലാത്ത ഒരു ഗോളിന് റയലിനെ തോല്‍പിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെയാണ് ലില്ലെ സ്‌കോര്‍ ചെയ്തത്. റയല്‍ മിഡ്ഫീല്‍ഡര്‍ എഡ്വാര്‍ഡോയുടെ ഹാന്‍ഡ്‌ബോളാണ് ടീമിന് തിരിച്ചടിയായത്. എംബപ്പെയടക്കം സമനില ഗോളിനായി ആഞ്ഞ് പൊരുതിയെങ്കിലും ഫലം കണ്ടില്ല. അതേസമയം, അത്‌ലറ്റികോ മാഡ്രിഡിന് വന്‍ തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. ബെന്‍ഫിക്കയോട് എതിരില്ലാത്ത നാല് ഗോളിനാണ് അത്‌ലറ്റിക്കോ തോല്‍വി നേരിട്ടത്. 

പതിമൂന്നാം മിനിറ്റില്‍ തന്നെ ബെന്‍ഫിക്ക മുന്നിലെത്തിയിരുന്നു. മുഹമ്മദ് കരീമാണ് ആദ്യ ഗോള്‍ നേടിയത്. മത്സരത്തില്‍ രണ്ടാം പകുതിയിലായിരുന്നു ബെന്‍ഫിക്കയുടെ മൂന്ന് ഗോളുകള്‍. രണ്ട് പെനല്‍റ്റി വഴങ്ങിയതും അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായി. മറ്റൊരു മത്സരത്തില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ആസ്റ്റണ്‍ വില്ല. 79-ാം മിനിറ്റില്‍ കൊളംബിയന്‍ താരം ജോണ്‍ ദുറാനാണ് ഗോള്‍ നേടിയത്. ബുണ്ടസ് ലീഗയില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറിയ ടീമിന് വലിയ തിരിച്ചടിയായി ഈ തോല്‍വി.

Latest Videos

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗ്: ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രിത് ബുമ്ര! ജയ്‌സ്വാളിനും കോലിക്കും നേട്ടം

ലിവര്‍പൂള്‍ ഇറ്റാലിയന്‍ ക്ലബ് ബൊലോഗ്‌ന എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു. പതിനൊന്നാം മിനിറ്റില്‍ മക് അലിസ്റ്റും ഏഴുപത്തിയഞ്ചാം മിനിറ്റില്‍ മുഹമ്മദ് സലായുമാണ് സ്‌കോര്‍ ചെയ്തത്. രണ്ട് മത്സരങ്ങളും ജയിച്ച ലിവര്‍പൂള്‍ ഗ്രൂപ്പില്‍ മുന്നിലുണ്ട്. യുവന്റസിന് ആര്‍ബി ലെബ്‌സിഗിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിന്റെ മിന്നും ജയം.രണ്ട് ഗോള്‍ പിന്നിട്ട് നിന്ന ശേഷമായിരുന്നു യുവന്റസിന്റെ തിരിച്ചുവരവ്. രണ്ട് ഗോള്‍ നേടിയ ഡൂസന്‍ വാല്‍ഹോവിച്ചാണ് യുവന്റസിനെ രക്ഷിച്ചത്. അതേസമയം, മൊണാക്കോയെ, ഡൈനാമോ സഗ്രേബ് സമനിലയില്‍ തളച്ചു. ഇരുവരും രണ്ട് ഗോളുകള്‍ വീതം നേടി.

click me!