എവേ മത്സരത്തിലും വിജയം തുടരാന്‍ കേരളാ ബ്ലാസ്റ്റേഴ്സ്, എതിരാളികൾ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

By Web Team  |  First Published Sep 29, 2024, 2:31 PM IST

പനി മാറിയ ക്യാപ്റ്റൻ അഡ്രിയൻ ലൂണ ടീമിൽ തിരിച്ചെത്തിയാൽ ബ്ലാസ്റ്റേഴ്സിന്‍റെ കരുത്ത് കൂടുമെന്നുറപ്പ്.


ഗുവാഹത്തി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. ഗുവാഹത്തിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെ നേടിയ വിജയം ഗുവാഹത്തിയിലും ആവർത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതെങ്കില്‍ മോഹൻ ബഗാനോടേറ്റ തോൽവിയിൽ നിന്ന് കരകയറാനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ് സിയോട് തോറ്റ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് തോറ്റു. പനി മാറിയ ക്യാപ്റ്റൻ അഡ്രിയൻ ലൂണ ടീമിൽ തിരിച്ചെത്തിയാൽ ബ്ലാസ്റ്റേഴ്സിന്‍റെ കരുത്ത് കൂടുമെന്നുറപ്പ്. ഡാനിഷ് ഫാറൂഖിന് പകരം മുഹമ്മദ് ഐമനും ആദ്യ ഇലവനിലെത്താൻ സാധ്യതയുണ്ട്. നോവ സദൂയി, ഹെസൂസ് ഹിമെനെ, ക്വാമെ പെപ്ര എന്നിവർക്കൊപ്പം കെപി രാഹുലുംകൂടി പ്രതീക്ഷയ്ക്കൊത്തുയർന്നാൽ ഹൈലാൻഡേഴ്സിനെ മറികടക്കുക ബ്ലാസ്റ്റേഴ്സിന് കടുപ്പമാവില്ല.

Latest Videos

undefined

'പ്രായമായതുകൊണ്ടല്ല ടി20യിൽ നിന്ന് വിരമിച്ചത്, ഇപ്പോഴും 3 ഫോർമാറ്റിലും കളിക്കാനാകും'; തുറന്നുപറഞ്ഞ് രോഹിത് ശർമ

മലയാളിതാരം എം എസ് ജിതിൻ ഉൾപ്പെട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറൻഡ് കപ്പ് നേടിയ ആത്മവിശ്വാസത്തിൽ. സ്വന്തം
കാണികൾക്ക് മുന്നിലിറങ്ങുന്നത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ ആവേശം ഇരട്ടിയാക്കും. ഇരുടീമും ഇതുവരെ 20 മത്സരങ്ങളിൽ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബ്ലാസ്റ്റേഴ്സ് എട്ടിലും നോർത്ത് ഈസ്റ്റ് അഞ്ചിലും ജയിച്ചു. ഏഴ് മത്സരം സമനിലയിൽ. ബ്ലാസ്റ്റേഴ്സ് ആകെ 22 ഗോൾ നേടിയപ്പോൾ നോർത്ത് ഈസ്റ്ററിന് നേടാനായത് 15 ഗോൾ.

ഐപിഎല്ലില്‍ ഇനി വിദേശതാരങ്ങളുടെ വില നിശ്ചയിക്കുക ഇന്ത്യൻ താരങ്ങള്‍, പുതിയ നിബന്ധന 2026 മുതല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!