അര്‍ജന്റീന നാളെ ഇക്വഡോറിനെതിരെ! ലോകകപ്പ് യോഗ്യത മത്സരം ഇന്ത്യയില്‍ എവിടെ കാണാം, സമയം? അറിയേണ്ടതെല്ലാം

By Web TeamFirst Published Sep 7, 2023, 7:59 PM IST
Highlights

മെസി ദേശീയ ജഴ്‌സിയില്‍ തിരിച്ചെത്തുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം അര്‍ജന്റൈന്‍ ജഴ്‌സിയില്‍ കാണാമെന്നുള്ളതാണ് വലിയ സന്തോഷം.

ബ്യൂണസ് അയേഴ്‌സ്: ക്ലബ് ഫുട്‌ബോളിന് ഇടവേള നല്‍കി ലിയോണല്‍ മെസി അര്‍ജന്റൈന്‍ ജഴ്‌സിയിലേക്ക് തിരിച്ചെത്തുകയാണ്. തെക്കേ അമേരിക്കന്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ നാളെ അര്‍ജന്റീന ഇറങ്ങുകയാണ്. ലോക ചാംപ്യന്മാരായ അര്‍ജന്റീനയുടെ എതിരാളി ഇക്വഡോറാണ്. ഖത്തര്‍ ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച താരങ്ങളെല്ലാം അര്‍ജന്റൈന്‍ ടീമിനൊപ്പമുണ്ട്. അതില്‍ പ്രമുഖര്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസി തന്നെ. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്, വെറ്ററന്‍ താരം എയ്ഞ്ചല്‍ ഡി മരിയ എന്നിവരും ടീമിലുണ്ട്.

മെസി ദേശീയ ജഴ്‌സിയില്‍ തിരിച്ചെത്തുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം അര്‍ജന്റൈന്‍ ജഴ്‌സിയില്‍ കാണാമെന്നുള്ളതാണ് വലിയ സന്തോഷം. ഇപ്പോള്‍ അര്‍ജന്റീന ഇക്വഡോര്‍ മത്സരം ഇന്ത്യയില്‍ എവിടെ കാണാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് മത്സരം. എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മത്സരം ഇന്ത്യയില്‍ സംപ്രേഷണമില്ലെന്നുള്ളതാണ് വസ്തുത. 

Latest Videos

അര്‍ജന്റീനയുടെ സാധ്യതാ ഇലവന്‍

എമിലിയാനോ മാര്‍ട്ടിനെസ് (ഗോള്‍ കീപ്പര്‍), നെഹ്വല്‍ മൊളീന, ക്രിസ്റ്റ്യന്‍ റൊമേറൊ, നിക്കോളാസ് ഒട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ, റോഡ്രിഗോ ഡി പോള്‍, അലക്‌സിസ് മക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ലിയോണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, ലാതുറോ മാര്‍ട്ടിനെസ് / ജൂലിയന്‍ അല്‍വാരസ്. 

ബ്രസീല്‍ ബൊളവിയയെ നേരിടും

മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ ബ്രസീല്‍, ബൊളീവിയയെ നേരിടുന്നുണ്ട്. മറ്റന്നാള്‍ രാവിലെ ആറ് മണിക്കാണ് മത്സരം. ഈ മത്സരവും ഇന്ത്യയില്‍ സംപ്രേഷണമില്ല. ലോകകപ്പിന് ശേഷം നെയ്മര്‍ ബ്രസീല്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയലായ താരം കളിക്കുമോ എന്നുറപ്പില്ല. താരം ബ്രസീലിയന്‍ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. മുന്‍ കാമുകിയ ആക്രമിച്ച കേസില്‍ അന്വേഷണം നേടിരുന്ന ആന്റണിയെ പുറത്താക്കിയതോടെ ഗബ്രിയേല്‍ ജെസ്യൂസ് ടീമില്‍ തിരിച്ചെത്തി. 

അലിസണ്‍ ബെക്കര്‍, എഡേഴ്‌സണ്‍, മാര്‍ക്വീഞ്ഞോസ്, ഡീനിലോ, ബ്രൂണോ ഗിമെറെയ്‌സ്, കാസിമിറോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റിച്ചാര്‍ലിസണ്‍, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ തുടങ്ങിയവരും ബ്രസീലില്‍ നിരയിലുണ്ട്. താല്‍ക്കാലിക കോച്ച് ഫെര്‍ണാണ്ടോ ഡിനിസിന്റെ ശിക്ഷണത്തിലാണ് ബ്രസീല്‍ ഇറങ്ങുന്നത്. തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ മറ്റു മത്സരങ്ങളില്‍ കൊളംബിയ, വെനസ്വേലയെയും ഉറൂഗ്വേ, ചിലെയെയും പരാഗ്വേ, പെറുവിനെയും നേരിടും.

എഐഎഫ്എഫ് കളരിക്ക് പുറത്ത്! ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍; കേരള ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു എഫ്‌സിക്കെതിരെ

click me!