'സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് ഇങ്ങനെ'; വീഡിയോയുമായി യുവതി

By Web Team  |  First Published Mar 6, 2023, 10:43 PM IST

പുറത്തുപോയി ഭക്ഷണം വാങ്ങിക്കേണ്ട, നാമിരിക്കുന്നിടത്ത് സൗകര്യപൂര്‍വം ഭക്ഷണമെത്തും എന്നതാണ് ഓൺലൈൻ ഓര്‍ഡറുകളുടെ ഏക ആകര്‍ഷണം. തിരക്കുപിടിച്ച ജീവിതത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനാണ് പലരും വില പോലും നോക്കാതെ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്. എന്നാല്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ പലപ്പോഴും പരാതികള്‍ ഉയരാൻ സാധ്യതകളേറെയാണ്. 


ഓൺലൈൻ ഫുഡ് ഡെലിവെറികളുടെ കാലമാണിത്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഓരോ ദിവസവും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവേ ഉണ്ടാകുന്നുള്ളൂ. 

പുറത്തുപോയി ഭക്ഷണം വാങ്ങിക്കേണ്ട, നാമിരിക്കുന്നിടത്ത് സൗകര്യപൂര്‍വം ഭക്ഷണമെത്തും എന്നതാണ് ഓൺലൈൻ ഓര്‍ഡറുകളുടെ ഏക ആകര്‍ഷണം. തിരക്കുപിടിച്ച ജീവിതത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനാണ് പലരും വില പോലും നോക്കാതെ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്. എന്നാല്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ പലപ്പോഴും പരാതികള്‍ ഉയരാൻ സാധ്യതകളേറെയാണ്. 

Latest Videos

undefined

ഒന്നുകില്‍ ഭക്ഷണത്തിന്‍റെ ഗുണമേന്മ, അല്ലെങ്കില്‍ അളവ് എന്നിവയെ ചൊല്ലിയാണ് അധികവും ഇത്തരത്തില്‍ പരാതികളുയരാറ്. അതുപോലെ തന്നെ ഓര്‍ഡറുകള്‍ മാറിവരുന്നതും വ്യാപകമായ പരാതികള്‍ക്ക് ഇടയാക്കാറുണ്ട്. 

സമാനമായ രീതിയിലൊരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിരുപമ സിംഗ് എന്നൊരു യുവതി. ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഇവര്‍ സൊമാറ്റോയ്ക്കെതിരെയുള്ള പരാതി ഉന്നയിച്ചിരിക്കുന്നത്.

വെജ്- ഭക്ഷണമാണ് തങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് എന്നാല്‍ കിട്ടിയത് നോണ്‍- വെജ് ഭക്ഷണമാണ് എന്നതാണ് ഇവരുടെ പരാതി. പ്ലേറ്റില്‍ കിടക്കുന്ന ചിക്കൻ പീസ് ഇവര്‍ വീഡിയോയില്‍ മുറിച്ചുകാണിക്കുകയും ചെയ്യുന്നുണ്ട്.  ഞങ്ങള്‍ അഞ്ച് പേരുണ്ട്. ഇതില്‍ നാല് പേരും വെജിറ്റേറിയനാണ്. ഇതെന്ത് തരം സര്‍വീസാണ് എന്നും സൊമാറ്റോയെ ടാഗ് ചെയ്തുകൊണ്ട് ഇവര്‍ ചോദിക്കുന്നു.

നിരവധി പേര്‍ തങ്ങള്‍ക്ക് ഇതുപോലെ സംഭവിച്ച പ്രശ്നങ്ങളെ കുറിച്ച് വീഡിയോയ്ക്ക് താഴെ കമന്‍റില്‍ കുറിച്ചിരിക്കുന്നു.ഭക്ഷണം മാറിവരുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ തന്നെ പലരും പങ്കുവച്ചിരിക്കുന്നു. നിരുപമയുടെ വീഡിയോ കാര്യമായ ശ്രദ്ധ നേടിയതോടെ മറുപടിയുമായി സൊമാറ്റോയുമെത്തി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അന്വേഷണം നടത്താമെന്നുമാണ് സൊമാറ്റോ അറിയിച്ചിരിക്കുന്നത്. 

നിരുപമ പങ്കുവച്ച വീഡിയോ...

 

Hi , ordered veg food and got all non veg food. 4/5 of us were vegetarians. What is this service, horrible experience. pic.twitter.com/6hDkyMVBPg

— Nirupama Singh (@nitropumaa)

Also Read:- ബില്‍ ഗേറ്റ്‍സിനെ 'കുക്കിംഗ്' പഠിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി; വീഡിയോ

 

click me!