വാൾനട്ട് കഴിച്ച് ദിവസം ആരംഭിക്കുന്നത് കൂടുതൽ എനർജി നൽകും. തലേ ദിവസം രാത്രി വാൾനട്ട് വെള്ളത്തിലിട്ട് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ അത് കഴിക്കുക. കുതിർക്കുന്നത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നുവെന്നും ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര പറയുന്നു.
ശരീരത്തിന് ശരിയായ പോഷകങ്ങൾ നൽകേണ്ടത് ഒരു പ്രധാന കാര്യമാണ്. ദിവസവും എനർജിയോടെയിരിക്കാൻ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ച് വേണം ദിവസം തുടങ്ങേണ്ടതെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര പറയുന്നു.
ഞാൻ എന്റെ ദിവസം ആരംഭിക്കുന്നത് ഒരു ഗ്ലാസ് വെള്ളവും അതിനുശേഷം കുതിർത്ത ബദാമും വാൽനട്ടും കഴിച്ചാണെന്ന് അവർ വീഡിയോയിൽ പറയുന്നു. കുതിർത്ത വാൾനട്ട്, ബദാം എന്നിവ കഴിച്ച് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നും ലവ്‌നീത് പറഞ്ഞു.
undefined
വാൾനട്ട് കഴിച്ച് ദിവസം ആരംഭിക്കുന്നത് കൂടുതൽ എനർജി നൽകും. തലേ ദിവസം രാത്രി വാൾനട്ട് വെള്ളത്തിലിട്ട് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ അത് കഴിക്കുക. കുതിർക്കുന്നത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നുവെന്നും അവർ പറഞ്ഞു.
ബദാമിൽ പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും കഴിയും.
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാൾനട്ട്. ഇതിന് വിറ്റാമിൻ ഇ, ഫോളിക് ആസിഡ്, പ്രോട്ടീൻ, ഫൈബർ എന്നിവയും നൽകുന്നു. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനാൽ വാൾനട്ട് സാധാരണയായി ബ്രെയിൻ ഫുഡ് എന്നും അറിയപ്പെടുന്നു.
കൂടാതെ, വാൾനട്ട് കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവയുടെ നല്ല ഉറവിടമാണ്. വാൾനട്ട് കുതിർക്കുന്നത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു.