എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ചില പാനീയങ്ങളെ പരിചയപ്പെടാം.
കാത്സ്യം നമ്മുടെ ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ധാതുവാണ്. കാത്സ്യത്തിന്‍റെ കുറവു എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ചില പാനീയങ്ങളെ പരിചയപ്പെടാം.
1. പാല്‍
undefined
കാത്സ്യം ധാരാളം അടങ്ങിയ ഒരു പാനീയമാണ് പാല്‍. കൂടാതെ ഇവയില്‍ വിറ്റാമിന്‍ ഡിയും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. അതിനാല്‍ കാത്സ്യം ലഭിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും പാല്‍ കുടിക്കുന്നത് നല്ലതാണ്.
2. ബദാം പാല്‍
ബദാമിലും കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ ബദാം പാല്‍ കുടിക്കുന്നത് കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. സോയാ പാല്‍
സോയാ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. യോഗര്‍ട്ട് സ്മൂത്തി
യോഗര്‍ട്ട് സ്മൂത്തി കുടിക്കുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും.
5. ചിയാ വിത്ത് വെള്ളം
ചിയാ വിത്ത് വെള്ളത്തിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഇവയും കുടിക്കാം.
6. ചീര സ്മൂത്തി
ചീര സ്മൂത്തി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ട കാത്സ്യം ലഭിക്കാന്‍ സഹായിക്കും.
7. ഓറഞ്ച് ജ്യൂസ്
വിറ്റാമിന്‍ സി, ഡി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ആന്‍റി ബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ ഏഴ് ഭക്ഷണങ്ങള്‍