ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുന്നതും വണ്ണം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.
മോശം ജീവിതശൈലി മൂലം ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അമിത വണ്ണം. ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുന്നതും വണ്ണം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. അത്തരത്തില്‍ അമിത വണ്ണം കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കേണ്ട ചില സീഡുകളെ അഥവാ വിത്തുകളെ പരിചയപ്പെടാം.
1. ചിയ സീഡുകള്‍
undefined
ഫൈബറും പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയ ചിയ സീഡുകള്‍ വിശപ്പ് കുറയ്ക്കാന്‍ ഏറെ സഹായിക്കും. ഇതിനായി ചിയാ വിത്തുകള്‍ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കഴിക്കാം.
2. ഫ്‌ളാക്‌സ് സീഡ്
ഒമേഗ 3 ഫാറ്റി ആസിഡും പ്രകൃതിദത്ത ഫൈബറും ധാരാളമായി അടങ്ങിയ ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
3. മത്തങ്ങ വിത്തുകള്‍
വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ അഥവാ മത്തന്‍ കുരു കഴിക്കുന്നതും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും.
4. സൂര്യകാന്തി വിത്തുകൾ
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
5. എള്ള്
ആരോഗ്യകരമായ കൊഴുപ്പും ധാതുക്കളും അടങ്ങിയ എള്ള് കുതിര്‍ത്ത് രാവിലെ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
Also read: കാത്സ്യത്തിന്‍റെ കുറവുണ്ടോ? എങ്കില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍