ചെറി പഴം, ഓറഞ്ച്, നാരങ്ങ, നേന്ത്രപ്പഴം, ഫാറ്റ് കുറഞ്ഞ യോഗര്‍ട്ട്, കോഫി, ആപ്പിള്‍, ഗ്രീന്‍ ടീ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നതിനുള്ള അപകടസാധ്യതകൾ കുറയ്ക്കാന്‍ സഹായിക്കും.
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാറുണ്ട്. യൂറിക് ആസിഡ് ശരീരത്തിന് പുറത്തുപോകാതെ അടിഞ്ഞുകൂടിക്കിടക്കുന്ന അവസ്ഥയാണ് ഗൗട്ട്. സന്ധിവാതത്തിനും വൃക്കയിലെ കല്ലുകള്‍ക്കും ഉയര്‍ന്ന യൂറിക് ആസിഡ് കാരണമാകും. അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.
ചീര കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവിനെ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ചീര പോഷക സമ്പുഷ്ടമായ ഒരു സൂപ്പർഫുഡ് ആണെങ്കിലും, അതിൽ മിതമായ അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീരയ്ക്ക് യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കാൻ കഴിയും. അധിക യൂറിക് ആസിഡ് സന്ധികളിൽ 'ക്രിസ്റ്റലൈസ്' ചെയ്യും. ഇത് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കൂട്ടാം. അതിനാല്‍ ചീര അമിതമായി കഴിക്കുന്നത് ഗൗട്ട് പ്രശ്നമുള്ളവര്‍ക്ക് നല്ലതല്ല എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. എന്നിരുന്നാലും ഇത് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട. സന്ധിവാതം അല്ലെങ്കിൽ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് ഉള്ളവര്‍ ഇത് മിതമായ അളവിൽ കഴിക്കണമെന്ന് മാത്രം.
undefined
യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...
ചെറി പഴം, ഓറഞ്ച്, നാരങ്ങ, നേന്ത്രപ്പഴം, ഫാറ്റ് കുറഞ്ഞ യോഗര്‍ട്ട്, കോഫി, ആപ്പിള്‍, ഗ്രീന്‍ ടീ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നതിനുള്ള അപകടസാധ്യതകൾ കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പതിവായി കറുത്ത എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...