Weight Loss Diet : വണ്ണം കുറയ്ക്കാൻ ഒഴിവാക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

By Web Team  |  First Published Nov 23, 2021, 11:54 AM IST

കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.


അമിത വണ്ണം പരാതിയായി കൊണ്ടുനടന്ന് ഡയറ്റിന് (diet) പിന്നാലെ പായുന്നവരാണ് ചിലര്‍. വണ്ണം കുറയ്ക്കാന്‍ (to lose weight) ഒന്നല്ല, ഒരായിരം വഴികള്‍ പരീക്ഷിച്ചു എന്നാണ് ഒരു വിഭാഗം പറയുന്നത്. വണ്ണം കുറയ്ക്കാൻ വർക്കൗട്ടിൽ (workout) മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും  കാര്യമാക്കേണ്ടതുണ്ട്. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. 

കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. 

Latest Videos

undefined

ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടാം. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

സൂപ്പ് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പലരും  ഹെവി ക്രീം ചേര്‍ത്താണ് സൂപ്പ് തയ്യാറാക്കുന്നത്. ഇത്തരത്തില്‍ ക്രീം ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പ് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും. 

രണ്ട്...

ഹല്‍വ, ഗുലാം ജാം തുടങ്ങിയ മധുര പലഹാരങ്ങളും മിഠായികളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കേണ്ടതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. ഒപ്പം വണ്ണം കൂടാനും കാരണമാകും. 

മൂന്ന്...

ഭക്ഷണത്തിന്‍റെ ഇടവേളകളിലും ജോലിയ്ക്കിടയിലുമെല്ലാം ധാരാളം ചായയും കാപ്പിയും കുടിക്കാറുണ്ടോ? പഞ്ചസാര, പാൽ, കോഫി ഇതെല്ലാം വണ്ണം കൂട്ടും.

നാല്...

ചീസിൽ ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. 

അഞ്ച്...

ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും,  കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂടാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ഫ്രഞ്ച് ഫ്രൈസും അധികം കഴിക്കേണ്ട. 

ആറ്...

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ ദിവസവും കുടിക്കാറുണ്ടോ? ഇവ ആരോഗ്യത്തിന് നല്ലതല്ല എന്നുമാത്രമല്ല ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കുകയും ചെയ്യും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകാറുണ്ട്. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും കുറയ്ക്കാം. 

ഏഴ്...

മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നൽകാൻ സഹായിക്കുന്നവയാണ്. എന്നാൽ ഇവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം അമിതമാകരുത്.  

എട്ട്...

സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും. വളരെയധികം കലോറി അടങ്ങിയതുകാരണം ജങ്ക് ഫുഡ് ഉയർന്ന ഊർജം നിറഞ്ഞ ഭക്ഷണമാണ്. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം. 

Also Read: 'വിസറൽ ഫാറ്റ്' കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണം ഇതാണ്

click me!