ഈ വിഷുസദ്യയിൽ വ്യത്യസ്തമായൊരു പായസം ഉൾപ്പെടുത്തിയാലോ?. തയ്യാറാക്കാം സ്പെഷ്യൽ ഉണക്കലരി പായസം. ആശ രാജനാരായണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്...
'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'
undefined
വളരെ എളുപ്പം തയ്യാറാക്കാവുന്ന പായസമാണ് ഉണക്കലരി പായസം. വിശേഷാവസരങ്ങളിലും അല്ലാതെയും ഉണ്ടാക്കുന്ന വിശിഷ്ടമായ പായസങ്ങളിൽ ഒന്നാണ് ഉണക്കലരി പാൽപ്പായസം. ഈ പായസം തയ്യാറാക്കാൻ വളരെ കുറച്ച് ചേരുവകൾ മാത്രം മതിയാകും. ഈ വിഷുവിന് രുചികരമായ ഉണക്കലരി പായസം ഈസിയായി തയ്യാറാക്കാവുന്നതാണ്.
വേണ്ട ചേരുവകൾ...
ഉണക്കലരി - 250 ഗ്രാം
തേങ്ങ - ഒരെണ്ണം ചിരകിയത്
ശർക്കര - 500 ഗ്രാം
പാൽ - ഒരു ലിറ്റർ
ഏലക്ക പൊടി - ഒരു സ്പൂൺ
തയ്യാറാക്കുന്ന വിധം...
ഉണക്കലരി വെള്ളത്തിൽ കുതിർത്ത ശേഷം നന്നായി കഴുകി വൃത്തിയാക്കി, തേങ്ങയും ചേർത്ത് തരു തരുപ്പായി അരച്ച് എടുക്കുക. ശർക്കര കുറച്ചു വെള്ളം ചേർത്ത് ഉരുക്കി അരിച്ചു വയ്ക്കുക. ഒരു ഉരുളി വച്ചു ചൂടാകുമ്പോൾ അതിലേക്കു അരച്ച അരിയും തേങ്ങയും ചേർത്തു തീ കുറച്ചു വച്ചു കട്ട കെട്ടാതെ ഇളക്കി കൊടുത്തു പാകത്തിന് വേകുന്ന വരെ ഇളക്കി കൊടുത്തു കൊണ്ടേ ഇരിക്കുക. അതിനു ശേഷം ഉരുക്കിയ ശർക്കരയും പാലും ചേർത്ത് തിളച്ചു കുറുകി വരുമ്പോൾ അതിലേക്കു ഏലക്ക പൊടി കൂടെ ചേർത്ത് അരച്ച പായസം തയാറാക്കി എടുക്കാം...
Read more വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി