Vishu 2024: സ്വാദിഷ്ടമായ രുചിയിൽ തയ്യാറാക്കാം ചെറുപയർ പരിപ്പ് പായസം; റെസിപ്പി

By Web Team  |  First Published Apr 5, 2024, 8:04 PM IST

ഈ വിഷുവിന് സ്പെഷ്യൽ ചെറുപയർ പരിപ്പ് പായസം തയ്യാറാക്കിയാലോ? സൂരജ് തയ്യാറാക്കിയ പാചകക്കുറിപ്പ്...


'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ  വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ.  നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com  എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

Latest Videos

undefined

 

ഈ വിഷുവിന് നല്ല രുചികരമായ ഒരു  ചെറുപയർ പരിപ്പ് പായസം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ...

ചെറുപയർ പരിപ്പ് - 1/2 കപ്പ്
ശർക്കര ചീകിയത് - 3/4 കപ്പ്
ഒന്നാം തേങ്ങാപ്പാൽ - 1/2 കപ്പ്
രണ്ടാം തേങ്ങാപ്പാൽ - 3/4 കപ്പ്
നെയ്യ് - 1 1/2 ടേബിൾസ്പൂൺ
കശുവണ്ടി പരിപ്പ് -  8 - 10
ഉണക്കമുന്തിരി -  8 - 10
തേങ്ങാക്കൊത്ത് - 12 - 15
ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ
ചുക്കുപൊടി - ഒരു നുള്ള്
വെള്ളം - 1 1/4 കപ്പ് 
 
തയ്യാറാക്കുന്ന വിധം...

പരിപ്പ് നല്ലതുപോലെ കഴുകി വെള്ളം വാലാൻ വയ്ക്കുക. ഒരു പ്രഷർ കുക്കർ അടുപ്പത്തുവച്ച് മുക്കാൽ ടീസ്പൂൺ നെയ്യൊഴിച്ച് ചൂടാക്കുക. അതിലേക്ക് പരിപ്പ് ഇട്ട് തുടരെത്തുടരെ ഇളക്കുക. നല്ല മൂത്ത മണം വന്നതിനുശേഷം ഒന്നേകാൽ കപ്പ് വെള്ളം ഒഴിക്കുക. മീഡിയം തീയിൽ മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. ഉരുളി അല്ലെങ്കിൽ ചുവട് കട്ടിയുള്ള ഒരു പാത്രം ചൂടാക്കുക. അതിലേക്ക് ബാക്കി നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് എന്നിവ വറുത്തു കോരുക. ചെറുതായിട്ട് ഉടച്ച് വേവിച്ച പരിപ്പ് ഉരുളിയിലെ നെയ്യിൽ ചേർത്ത് ഇളക്കുക. അതിലേക്ക് ചിരകിയ ശർക്കര ചേർത്ത് നന്നായി യോജിപ്പിക്കുക.രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക. തീ വളരെ കുറച്ച് ഒന്നാംപാൽ ചേർത്ത് നല്ലതുപോലെ ഇളക്കുക. വേഗം തീ അണയ്ക്കുക. പൊടിച്ച ഏലക്കയും ചുക്കുപൊടിയും ചേർക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും വിതറുക. സ്വാദിഷ്ടമായ പായസം തയാർ.

Also read: വിഷുവിന് തയ്യാറാക്കാം ഈ സ്പെഷ്യൽ വിഷുക്കട്ട; റെസിപ്പി

youtubevideo

click me!