ഈ വിഷുവിന് സ്പെഷ്യൽ സോയാചങ്സ് അരിവറുത്ത് പായസ൦ തയ്യാറാക്കിയാലോ? രജനി തയ്യാറാക്കിയ പാചകക്കുറിപ്പ്...
'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'
undefined
ഈ വിഷുവിന് സ്പെഷ്യൽ സോയാചങ്സ് അരിവറുത്ത് പായസ൦ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ...
സോയാചങ്സ് (ചെറിയത് ) - 1/2 കപ്പ്
പച്ചരിവറുത്ത് തരിയായി പൊടിച്ചത് -1/4 കപ്പ്
ചവ്വരി വേവിച്ചത് -1/4കപ്പ്
ശർക്കരപ്പാനി -150 gm
തേങ്ങാപ്പാൽ. ഒന്നാ൦പാൽ. -3/4 കപ്പ്
തേങ്ങാപ്പാൽ. രണ്ടാ൦പാൽ -2 കപ്പ്
തേൻ - 1ടീസ്പൂണ്‍
നെയ്യ് -3ടീ
തേങ്ങാ കൊത്ത് -2ടീ
കിസ്മിസ് -2ടീ
അണ്ടിപരിപ്പ് -2ടീ
ഏലയ്ക്ക പൊടിച്ചത് -1/4ടീ
ചുക്ക് വറുത്തജീരക൦പൊടിച്ചത് -1/4ടീ
തയ്യാറാക്കുന്ന വിധം...
1. സോയാചങ്സ് ചൂടുവെള്ളത്തിൽ 2മിനിറ്റ് തിളപ്പിച്ച് ഊറ്റിമാറ്റി പച്ചവെള്ളത്തിൽ കഴുകി പിഴിഞ്ഞ് വയ്ക്കുക.ചവ്വരി പോലെ ചെറിയ പരുവത്തിൽ അരിഞ്ഞ് വയ്ക്കുക.
2. പൊടിച്ച അരി ഒന്നരകപ്പ് വെള്ളത്തിൽ കുക്കറിൽ വേവിച്ചെടുക്കുക.ചവ്വരി വേറെ വേവിക്കുക.
3. പാനിൽ നെയ്യ് ചൂടാക്കി തേങ്ങാ കൊത്ത്,കിസ്മിസ്,അണ്ടിപരിപ്പ് എന്നിവ വറുത്ത് മാറ്റുക.
സോയാചങ്സ് നെയ്യിൽ വറുക്കുക
4. വേവിച്ച അരി ,ചവ്വരി,ശർക്കരപാനി എന്നിവ ചേർക്കുക.രണ്ടാ൦പാൽ ഒഴിക്കുക,പകുതി കുറുകിയാൽ ,ഏലയ്ക്ക - ജീരക൦പൊടിച്ചത് ചേർത്ത് തീ ഓഫ് ചെയ്ത് ഒന്നാ൦പാൽ ചേർക്കുക,വറുത്ത് മാറ്റിയവയു൦ ചേർക്കുക. തേൻ ഒഴിക്കുക.
Also read: ഈ വിഷുവിന് മാധുര്യം നിറക്കാന്‍ മാമ്പഴ പുളിശ്ശേരി; ഈസി റെസിപ്പി