വിഷുസദ്യയിൽ വിളമ്പാൻ ചക്കവരട്ടി കൊണ്ട് രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കിയാലോ?. പ്രിയകല അനിൽകുമാർ തയ്യാറാക്കിയ പാചകക്കുറിപ്പ്....
'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'
undefined
വിഷുവിനു ഒരു അടിപൊളി ഉണ്ണിയപ്പം ആയാലോ. അതും ഒരു പുതുമയും പഴമയും ചേർന്ന ഒരു രുചിക്കൂട്ട്. ചക്കവരട്ടി കൊണ്ട് രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കാം...
വേണ്ട ചേരുവകൾ...
ചക്കവരട്ടി 200 ഗ്രാം
അരിപൊടി 500 ഗ്രാം
മൈദ 125 ഗ്രാം
ഗോതമ്പു പൊടി 125 ഗ്രാം
റവ 75 ഗ്രാം
ശർക്കര 500 ഗ്രാം
ഏലക്ക പൊടി 1 സ്പൂൺ
ചുക്ക് പൊടി 1 സ്പൂൺ
ഉപ്പ് 1 നുള്ള്
തേങ്ങ കൊത്ത് ആവശ്യത്തിന് നെയ്യിൽ വറുത്തത്
തയ്യാറാക്കുന്ന വിധം...
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം കൂടെ ശർക്കര പാനിയിൽ യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് ഇഡലി പരുവത്തിൽ കലക്കി വച്ച് അര മണിക്കൂർ കഴിഞ്ഞ് എണ്ണയിൽ ചുട്ടെടുക്കുക. രുചികരമായ ചക്കവരട്ടി കൊണ്ടുള്ള ഉണ്ണിയപ്പം തയ്യാർ...
വിഷുവിന് വ്യത്യസ്ത രുചിയില്‍ തയ്യാറാക്കാം റവ ഉണ്ണിയപ്പം; റെസിപ്പി