Vishu 2024 : വിഷുവിന് വിളമ്പാൻ തയ്യാറാക്കാം ഒരു സ്പെഷ്യൽ തീയൽ ; റെസിപ്പി

By Web Team  |  First Published Apr 9, 2024, 10:58 AM IST

ഇത്തവണ വിഷു സദ്യയ്ക്ക് വിളമ്പാൻ ഒരു സ്പെഷ്യൽ തീയർ തയ്യാറാക്കിയാലോ?.  വളരെ എളുപ്പം തയ്യാറാക്കാം 
ബ്രൊക്കോളി മഷ്റൂം തീയൽ. ഷിബി ആരിഫ് തയ്യാറാക്കിയ പാചകക്കുറിപ്പ്...
 


'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ  വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ.  നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com  എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

 

Latest Videos

undefined

 

വിഷുവിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. വിഷുവിന് ഏറെ പ്രധാന്യമുള്ള ഒന്നാണ് വിഷുസദ്യ. ഈ വിഷുവിന് സദ്യയ്ക്കൊപ്പം വിളമ്പാൻ ഒരു വെറെെറ്റി തീയൽ തയ്യാറാക്കിയാലോ?. വളരെ എളുപ്പം തയ്യാറാക്കാം 
ബ്രൊക്കോളി മഷ്റൂം തീയൽ...

വേണ്ട ചേരുവകൾ...

ബ്രൊക്കോളി                    -   1/4 കപ്പ്
മഷ്റൂം                                -    1/4 കപ്പ്
ചെറിയ ഉള്ളി                     -   10 എണ്ണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക്                             -    2 എണ്ണം
തേങ്ങ ചിരകി വറുത്തത്  -  1/2 കപ്പ്
മുളക് പൊടി                         -  1 ടീസ്പൂൺ
മല്ലിപൊടി                              -  3/4 ടീസ്പൂൺ
മഞ്ഞൾ പൊടി                       - 1/4 ടീസ്പൂൺ
വാളംപുളി                                - ആവശ്യത്തിന്
ശർക്കര                                      - ആവശ്യത്തിന്
എണ്ണ                                            -   2 ടേബിൾ സ്പൂൺ
കടുക്                                         - 1/2 ടീസ്പൂൺ
വറ്റൽമുളക്                               -  2 എണ്ണം
വേപ്പില                                       -  ആവശ്യത്തിന്

തയാറാക്കുന്ന വിധം...

ഒരു ചട്ടി ഗ്യാസിൽ വച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ഉള്ളി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം ബ്രൊക്കോളിയും മഷ്റൂം അരിഞ്ഞതും ചേർത്ത് ഇളക്കി ഒന്ന് വഴറ്റിയതിന് ശേഷം പൊടികൾ ചേർക്കുക. ശേഷം ഉപ്പ് ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. അതിലേക്ക് തേങ്ങ വറുത്തത് അരച്ച് ചേർക്കുക. ശേഷം ആവശ്യത്തിന് പുളി പിഴിഞ്ഞതും കുറച്ച് ശർക്കരയും ചേർത്ത് ഒന്ന് വറ്റിച്ചെടുക്കുക.  ഗ്യാസ് ഓഫ് ചെയ്ത് ഒരു ടീസ്പൂൺ എണ്ണയിൽ കടുകും വറ്റൽമുളക് അരിഞ്ഞതും കറിവേപ്പിലയും ഇട്ട് താളിപ്പ് ഒഴിക്കുക. സ്വാഭിഷ്ടമായ വെറൈറ്റി തീയൽ തയ്യാർ...

ഈ വിഷുവിന് ഒരു വെറെെറ്റി പായസം കഴിച്ചാലോ? ഈസി റെസിപ്പി

 

click me!