വിഷുസദ്യ കൂടുതൽ ആഘോഷമാക്കാൻ സ്പെഷ്യൽ ചക്ക വറുത്തത്. ദീപ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്...
'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'
വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഇത്തവണ വിഷു സദ്യയ്ക്ക് വിളമ്പാൻ ചക്ക വറുത്തത് തയ്യാറാക്കാം.
വേണ്ട ചേരുവകൾ...
കുരുവും ചകിണിയും കളഞ്ഞു വൃത്തിയാക്കിയ ചക്കച്ചുള ഒരു കിലോ
വെള്ളം ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
വെളിച്ചെണ്ണ വറുക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം...
ചക്കച്ചുള കനംകുറച്ച് നീളത്തിൽ മുറിച്ചു വയ്ക്കുക. വെള്ളത്തിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തിളക്കി വയ്ക്കുക.
എണ്ണ ചൂടാകുമ്പോൾ ചക്കച്ചുള ഇട്ട് ഇളക്കി വറുക്കുക. ചിപ്സ് തമ്മിൽ മുട്ടുമ്പോൾ ശബ്ദം വരുന്ന പാകത്തിൽ ഉപ്പും മഞ്ഞളും കലക്കിയ മിശ്രിതം ചുറ്റിനും സ്പൂൺ കൊണ്ട് കുറേശ്ശ ഒഴിക്കുക. ശേഷം പ്ലേറ്റിലേക്ക് വയ്ക്കുക. തണുത്തു കഴിഞ്ഞ് എയർ ടൈറ്റ് പാത്രത്തിലാക്കി സൂക്ഷിക്കാം. എളുപ്പത്തിൽ സദ്യയ്ക്ക് വിളമ്പാനും കൊറിക്കാനും ഉള്ള ചക്ക വറുത്തത് തയ്യാറായി...
വിഷുവിന് കൊതിപ്പിക്കുന്ന രുചിയിൽ സ്പെഷ്യൽ കടച്ചക്ക പായസം തയ്യാറാക്കിയാലോ?