'ഇങ്ങനെയുള്ള പരീക്ഷണങ്ങളോട് താല്‍പര്യമില്ല'; ചായയിലെ വ്യത്യസ്തതയ്ക്ക് 'ഡിസ്‍ലൈക്ക്'

By Web TeamFirst Published Dec 21, 2023, 4:46 PM IST
Highlights

ഫുഡ് വീഡിയോകളുടെ ബാഹുല്യം കാരണം ഇപ്പോള്‍ കാഴ്ചക്കാര്‍ക്ക് വേണ്ടിയുള്ള മത്സരത്തിലോ തമ്മിലടിയിലോ ആണ് കണ്ടന്‍റ് ക്രിയേറ്റേഴ്സ് എന്ന് വേണമെങ്കിലും പറയാം. എന്തെങ്കിലും വ്യത്യസ്തത വീഡിയോകളില്‍ കൊണ്ടുവരാനാണ് മിക്ക ഫുഡ് വ്ളോഗേഴ്സും ശ്രമിക്കുന്നത്.

ദിനവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നമ്മുടെ വിരല്‍ത്തുമ്പിലേക്കും കണ്‍മുന്നിലേക്കും എത്തുന്നത്. ഇവയില്‍ വലിയൊരു വിഭാഗവും ഫുഡ് വീഡിയോകളായിരിക്കും എന്നതാണ് വാസ്തവം. മറ്റൊന്നുമല്ല- ഭക്ഷണത്തോളം മനുഷ്യരെ ആകര്‍ഷിക്കുകയും പിടിച്ചുനിര്‍ത്തുകയും ചെയ്യുന്ന വേറൊരു വിഷയം ഇല്ലല്ലോ. ഭക്ഷണം കഴിഞ്ഞല്ലേ മറ്റെന്തും വരുന്നുള്ളൂ. ഈ തത്വം തന്നെ ഫുഡ് വീഡിയോകള്‍ക്ക് ഇത്രമാത്രം കാഴ്ചക്കാരുണ്ടാകുന്നതിന് പിന്നിലും. 

എന്നാല്‍ ഫുഡ് വീഡിയോകളുടെ ബാഹുല്യം കാരണം ഇപ്പോള്‍ കാഴ്ചക്കാര്‍ക്ക് വേണ്ടിയുള്ള മത്സരത്തിലോ തമ്മിലടിയിലോ ആണ് കണ്ടന്‍റ് ക്രിയേറ്റേഴ്സ് എന്ന് വേണമെങ്കിലും പറയാം. എന്തെങ്കിലും വ്യത്യസ്തത വീഡിയോകളില്‍ കൊണ്ടുവരാനാണ് മിക്ക ഫുഡ് വ്ളോഗേഴ്സും ശ്രമിക്കുന്നത്.

Latest Videos

ഇത്തരത്തില്‍ വിഭവങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന വീഡിയോകള്‍ ഏറെ വന്നിട്ടുള്ളതാണ്. ഇവയില്‍ പലതും നല്ല കയ്യടി ലഭിച്ച് ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ ചിലത് കാര്യമായ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയാണ് പതിവ്.

ഇപ്പോഴിതാ ഇത്തരത്തില്‍ ചായയില്‍ നടത്തിയിരിക്കുന്ന പരീക്ഷണത്തിന്‍റെ ഒരു വീഡിയോ ആണ് നെഗറ്റീവ് കമന്‍റുകളുമായി ശ്രദ്ധേയമാകുന്നത്. രസഗുള എന്ന പലഹാരം ചേര്‍ത്ത് ചായ തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

ഇത് രസഗുള പ്രേമികള്‍ക്കോ, ചായ പ്രേമികള്‍ക്ക് പോലും സഹിക്കാവുന്ന പരീക്ഷണമല്ലെന്നും ഇങ്ങനെയുള്ള പരീക്ഷണങ്ങളെയൊന്നും കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനാകില്ലെന്നുമെല്ലാം ധാരാളം പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റിട്ടിട്ടുണ്ട്. അങ്ങനെ 'രസഗുള ചായ' ചീറ്റിയെന്ന് വിയിരുത്താം. എങ്കിലും വീഡിയോ ഭക്ഷണപ്രേമികളുടെ പേജുകളിലെല്ലാം ഒന്ന് ശ്രദ്ധിക്കപ്പെട്ടു. ഈ വീഡിയോ കാണണോ? 

നിങ്ങളും കണ്ടുനോക്കൂ...

 

മുമ്പും ഇതുപോലെ ചില പാചക പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായ വിമര്‍ശനങ്ങള്‍ നേടിയിട്ടുണ്ട്. വ്യത്യസ്തതയ്ക്ക് വേണ്ടി ഓരോ വിഭവങ്ങളുടെ തനത് രുചിയെയും സ്വഭാവത്തെയും നശിപ്പിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നാണ് ഇക്കാര്യത്തില്‍ ഭക്ഷണപ്രേമികളുടെ നിലപാട്. 

Also Read:- ഇത് ചേമ്പിലയിലെ വെള്ളത്തുള്ളി അല്ല! പിന്നെയോ?; അറിയാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!