ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പച്ചക്കറികൾ...

By Web Team  |  First Published Apr 7, 2024, 1:20 PM IST

വിട്ടുമാറാത്ത വീക്കം ഹൃദ്രോഗം പോലുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. നാം കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിനുള്ളിലെ വീക്കം വർദ്ധിപ്പിക്കുന്നതിനോ അല്ലെങ്കിൽ ലഘൂകരിക്കുന്നതിനോ നിർണായക പങ്ക് വഹിക്കുന്നു. 


മുറിവുകളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നതിനായി നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിൻ്റെ സ്വാഭാവിക പ്രതികരണമാണ് വീക്കം. എന്നാല്‍ വിട്ടുമാറാത്ത വീക്കം ഹൃദ്രോഗം പോലുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. നാം കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിനുള്ളിലെ വീക്കം വർദ്ധിപ്പിക്കുന്നതിനോ അല്ലെങ്കിൽ ലഘൂകരിക്കുന്നതിനോ നിർണായക പങ്ക് വഹിക്കുന്നു. അത്തരത്തില്‍ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ചില ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറികളെ പരിചയപ്പെടാം... 

1. ബെല്‍ പെപ്പര്‍

Latest Videos

undefined

വിറ്റാമിനുകൾ എ, സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ ബെൽ പെപ്പർ അഥവാ കാപ്‌സിക്കം
നിങ്ങളുടെ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും.  ഇവയുടെ ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്. 

2. ക്യാരറ്റ് 

 ക്യാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിൽ വിറ്റാമിൻ എ ആയി മാറുന്ന ഒരു പിഗ്മെൻ്റാണ്.  വീക്കം കൈകാര്യം ചെയ്യുന്നതിനും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും വിറ്റാമിന്‍ എ സഹായിക്കുന്നു.

3. ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ ബീറ്റലൈൻസ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. 

4. തക്കാളി 

അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്.  ശക്തമായ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ട ഒരു ആൻ്റിഓക്‌സിഡൻ്റാണിത്. ഉയർന്ന അളവിലുള്ള ലൈക്കോപീൻ വീക്കം കുറയ്ക്കുകയും വിട്ടുമാറാത്ത ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങളും പറയുന്നു. 

5. സവാള 

ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ക്വെർസെറ്റിൻ എന്ന സംയുക്തത്തിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ, ഉള്ളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും സഹായിക്കും.

Also read: ഇതിലേതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? അവഗണിക്കരുത്, ശരീരത്തിലെ ഈ മാറ്റങ്ങള്‍ വൃക്കരോഗത്തിന്‍റെയാകാം...

youtubevideo


 

click me!