ഹല്‍വ തയ്യാറാക്കി വരുണ്‍ ധവാന്‍; അഭിനന്ദിച്ച് അച്ഛന്‍ ഡേവിഡ് ധവാന്‍; വൈറലായി വീഡിയോ

By Web Team  |  First Published Feb 20, 2023, 5:13 PM IST

താനുണ്ടാക്കിയ പുതിയ വിഭവത്തെക്കുറിച്ചാണ് വരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  അദ്ദേഹത്തിന്റെ പാചകമികവിന് സ്വന്തം പിതാവായ ഡേവിഡ് ധവാന്റെ അഭിനന്ദനവും ലഭിച്ചു. ശിവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ഹല്‍വയാണ് വരുണ്‍ തയ്യാറാക്കിയത്. 


നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് വരുണ്‍ ധവാന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ വരുണ്‍ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ വരുണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.  

നടന്‍ മാത്രമല്ല, താന്‍ നല്ലൊരു ഷെഫ് കൂടിയാണെന്ന് തെളിയിക്കുകയാണ് വരുണ്‍. താനുണ്ടാക്കിയ പുതിയ വിഭവത്തെക്കുറിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  അദ്ദേഹത്തിന്റെ പാചകമികവിന് സ്വന്തം പിതാവായ ഡേവിഡ് ധവാന്റെ അഭിനന്ദനവും ലഭിച്ചു. ശിവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ഹല്‍വയാണ് വരുണ്‍ തയ്യാറാക്കിയത്. 

Latest Videos

undefined

'അച്ഛന്‍ എന്റെ ഹല്‍വയെക്കുറിച്ച് പറയുന്നു' എന്ന് അടിക്കുറിപ്പ് നല്‍കിയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. 'പപ്പാ..മഹാ ശിവരാത്രിക്ക് ഞാന്‍ ഉണ്ടാക്കിയ ഹല്‍വ എങ്ങനെയുണ്ട്' എന്നു ചോദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. മകനുണ്ടാക്കിയ ഹല്‍വ അതീവ താത്പര്യത്തോടെ കഴിക്കുന്ന ഡേവിഡ് ധവാനെയും വീഡിയോയില്‍ കാണാം. ഹല്‍വ വളരെ നല്ല രുചിയുണ്ടെന്നും അതിനാല്‍ താന്‍ വീണ്ടും കഴിക്കുകയാണെന്നും വരുണിനോട് അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് വരുണിന്‍റെ വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VarunDhawan (@varundvn)

 

അടുത്തിടെ ഒരു കടുവയെ കണ്ട സന്തോഷവും വരുണ്‍ വീഡിയോയിലൂടെ പങ്കുവച്ചിരുന്നു. സെല്‍ഫി വീഡിയോയില്‍ വരുണിന് പുറകിലായി ഒരു കടുവ കടന്നുപോകുന്നതും വ്യക്തമായി കാണാം. ടൈഗര്‍ സഫാരി നടത്തുകയായിരുന്നു വരുണ്‍. ഒപ്പം ഭാര്യ നടാഷയും ഉണ്ട്. ഓപ്പണ്‍ ജീപ്പില്‍ ഇരിക്കുകയാണ് വരുണ്‍. പെട്ടെന്നാണ് ഒരു കടുവയെ കണ്ടത്. ഉടനെ താരം ഫോണ്‍ എടുത്ത് ഈ ദൃശ്യം പകര്‍ത്തുകയായിരുന്നു. കടുവയെ കണ്ടതിന്‍റെ സന്തോഷം വരുണിന്‍റെ മുഖത്ത് വ്യക്തമായി കാണാം.  

Also Read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കിവി; അറിയാം മറ്റ് ഗുണങ്ങള്‍...


 

click me!