ഒരു ട്വിറ്റര്‍ പ്രൊഫൈലിലാണ് ആദ്യമായി ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ബര്‍ഗറിന്റെ പുറംഭാഗത്തുള്ള ബണ്‍ ആണെന്നാണ് കാഴ്ചയില്‍ മനസിലാകുന്നത്. അസാധാരണമാം വിധത്തിലുള്ള മിനുപ്പും ഭംഗിയും 'ഫിനിഷിംഗ്'ഉം ഉള്ളതിനാല്‍ ഈ ബണ്‍ ഇന്റര്‍നെറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു
കൗതുകം തോന്നിക്കുന്ന പല ചിത്രങ്ങളും നമ്മള്‍ കാണുന്നത് സോഷ്യല്‍ മീഡിയകളിലൂടെയാണ്. പലപ്പോഴും ചെറിയ തോതിലെങ്കിലും ഈ ചിത്രങ്ങളിലൂടെയെല്ലാം നമ്മള്‍ പറ്റിക്കപ്പെടാറുമുണ്ട്. അതായത്, ഒറ്റനോട്ടത്തില്‍ നമ്മള്‍ അനുമാനിച്ചതോ മനസിലാക്കിയതോ ഒന്നുമായിരിക്കില്ല ചിത്രത്തിലെ യഥാര്‍ത്ഥ വസ്തു.
ഭക്ഷണപദാര്‍ത്ഥങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം ചിത്രങ്ങളും 'മിത്ത്' കലര്‍ന്ന കുറിപ്പുകളുമെല്ലാം ഏറെയും വരാറ്. ഇതാ, ഈ ചിത്രവും അതുപോലൊന്നാണ്. കാണുമ്പോള്‍ ബണ്‍ പോലിരിക്കുന്നു അല്ലേ? സത്യത്തില്‍ ഇത് ബണ്‍ തന്നെയാണെന്നാണ് ചിത്രം പോസ്റ്റ് ചെയ്ത വ്യക്തി അവകാശപ്പെടുന്നത്.
undefined
ഒരു ട്വിറ്റര്‍ പ്രൊഫൈലിലാണ് ആദ്യമായി ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ബര്‍ഗറിന്റെ പുറംഭാഗത്തുള്ള ബണ്‍ ആണെന്നാണ് കാഴ്ചയില്‍ മനസിലാകുന്നത്. അസാധാരണമാം വിധത്തിലുള്ള മിനുപ്പും ഭംഗിയും 'ഫിനിഷിംഗ്'ഉം ഉള്ളതിനാല്‍ ഈ ബണ്‍ ഇന്റര്‍നെറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.
Drop 👏 that 👏 skincare 👏 routine 👏 pic.twitter.com/AUkYoXduay
— ✌️ (@otter_weekend)'ചര്‍മ്മസംരക്ഷണത്തിന് ചെയ്യുന്ന കാര്യങ്ങള്‍ എന്തെല്ലാം എന്ന് ഒന്ന് പറഞ്ഞുതരണം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തിരുന്നത്. ഈ അഭിപ്രായത്തിനോട് യോജിച്ചുകൊണ്ടാണ് നിരവധി പേര്‍ പിന്നീടെത്തിയത്. ഇത്രയും മിനുപ്പുള്ള ബണ്‍ മുമ്പ് കണ്ടിട്ടില്ലെന്നും, മനുഷ്യരുടെ ചര്‍മ്മം പോലും ഇങ്ങനെ ഭംഗിയായിരിക്കാറില്ലെന്നും, തൊട്ടുനോക്കാന്‍ കൊതി തോന്നുന്നുവെന്നുമെല്ലാം പറഞ്ഞ് നൂറ് കണക്കിന് കമന്റുകളാണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്.
Also Read:- 20 വര്‍ഷം പഴക്കമുള്ള ബര്‍ഗര്‍; ഇതിന്റെ പ്രത്യേകതയെന്തെന്ന് അറിയാമോ?...
നിരവധി പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇത് യഥാര്‍ത്ഥ ബണ്‍ അല്ലെന്നും ഫോട്ടോഷോപ്പാണെന്നും വാദിച്ചുകൊണ്ടും ചിലര്‍ രംഗത്തെത്തി. പ്രശസ്തിക്ക് വേണ്ടി വിചിത്രമായ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ കൂട്ടത്തില്‍ ഇതും പെടുത്തണമെന്നാണ് ഇവരുടെ വാദം. യാഥാര്‍ത്ഥ്യം എന്തായാലും ഈ 'സുന്ദരക്കുട്ടപ്പന്‍' ബണ്‍ പ്രശസ്തനായിക്കഴിഞ്ഞു എന്നതാണ് നേര്.