'ടൂത്ത്പിക്ക് ഫ്രൈസ്'; വൈറലായ വിഭവം ഇനി പരീക്ഷിക്കേണ്ടെന്ന് അധികൃതര്‍...

By Web Team  |  First Published Jan 27, 2024, 2:12 PM IST

സാധാരണഗതിയില്‍ ടൂത്ത് പിക്ക് എന്തിനാണ് ഉപയോഗിക്കുന്നത് എന്നറിയാമല്ലോ. ഇത് പക്ഷേ സ്റ്റാര്‍ച്ച് ആണ്. അതായത് ഇത് ശരീരത്തിനകത്ത് പോയാലും പ്രശ്നമില്ല. ഇക്കോ-ഫ്രണ്ട്ലി ഉത്പന്നമാണ്. ഇങ്ങനെ ഇത് കഴിക്കുന്നവരുമുണ്ട്


ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈവിധ്യമാര്‍ന്ന എത്രയോ വീഡിയോകളാണ് വരുന്നത്, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ഫുഡ് വീഡിയോകളായിരിക്കും. ഏതൊരവസ്ഥയിലും മനുഷ്യര്‍ക്ക് ഭക്ഷണത്തോട് ആകര്‍ഷണമുണ്ടായിരിക്കുമല്ലോ. അതുകൊണ്ട് തന്നെ ഫുഡ് വീഡിയോകള്‍ക്കും എപ്പോഴും കാഴ്ചക്കാര്‍ ഏറെയാണ്.

ഫുഡ് വീഡിയോകള്‍ എന്ന് പറയുമ്പോള്‍ വിഭവങ്ങളുടെ റെസിപി പരിചയപ്പെടുത്തല്‍ മാത്രമല്ല. വ്യത്യസ്തമായ വിഭവങ്ങള്‍, വ്യത്യസ്തമായ പാചക പരീക്ഷണങ്ങള്‍, ഇങ്ങനെയുള്ള ചലഞ്ചുകള്‍ എല്ലാം ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്. 

Latest Videos

undefined

പക്ഷേ ചിലപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗ് ആകുന്ന ഫുഡ് ചലഞ്ചുകളോ ഫുഡ് വീഡിയോകളോ ആരോഗ്യത്തിന് അത്ര ഗുണകരമാകാത്തവ ആകാറുണ്ട്. സമാനമായി ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍ ഏറെ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 'ടൂത്ത്പിക്ക് ഫ്രൈസ്'ന് ഒടുവില്‍ 'നോ ബോര്‍ഡ്' നല്‍കിയിരിക്കുകയാണ് അധികൃതര്‍.

സാധാരണഗതിയില്‍ ടൂത്ത് പിക്ക് എന്തിനാണ് ഉപയോഗിക്കുന്നത് എന്നറിയാമല്ലോ. ഇത് പക്ഷേ സ്റ്റാര്‍ച്ച് ആണ്. അതായത് ഇത് ശരീരത്തിനകത്ത് പോയാലും പ്രശ്നമില്ല. ഇക്കോ-ഫ്രണ്ട്ലി ഉത്പന്നമാണ്. ഇങ്ങനെ ഇത് കഴിക്കുന്നവരുമുണ്ട്. എന്നാല്‍ ഈ ടൂത്ത്പിക്ക് എണ്ണയില്‍ പൊരിച്ചെടുത്ത് 'ഫ്രൈസ്' ആക്കി കഴിക്കുന്നതാണ് പുതിയ ട്രെൻഡ്. കണ്ടാല്‍ പുഴുക്കളെ പോലെ തോന്നും. പച്ചനിറത്തില്‍ വളഞ്ഞുപുളഞ്ഞ് കിടക്കും. പക്ഷേ സംഗതി സ്റ്റാര്‍ച്ച് ടൂത്ത്പിക്ക് ആണ്.

ഇത് വല്ലാതെ ശ്രദ്ധിക്കപ്പെട്ടതോടെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭക്ഷ്യവകുപ്പ്. ഇത് എത്രമാത്രം സുരക്ഷിതമാണ് എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ ഇത് കഴിക്കരുത് എന്നാണ് ഫുഡ് ആന്‍റ് ഡ്രഗ് സേഫ്റ്റി മന്ത്രാലയം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുന്നത്.

ടൂത്ത്പിക്ക്സ് വെറുതെ എണ്ണയില്‍ പൊരിച്ചെടുത്തും, ചീസ് പൗഡര്‍ ചേര്‍ത്തുമെല്ലാം തയ്യാറാക്കി ദക്ഷിണ കൊറിയയില്‍ ആളുകള്‍ കഴിക്കുന്നുണ്ട്. ഇതിന്‍റെയെല്ലാം വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുമുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ താക്കീതുമായി സര്‍ക്കാര്‍ തന്നെ എത്തിയിരിക്കുന്നത്. 

Also Read:- ട്രെയിൻ യാത്രയില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം; വീഡിയോയ്ക്ക് താഴെ ചര്‍ച്ച കെങ്കേമം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!