'എന്‍റെ ഇഡ്ഡലി ഇങ്ങനെയല്ല'; പുതിയ രൂപത്തില്‍ ഇഡ്ഡലി, സോഷ്യല്‍ മീഡിയയില്‍ ഭക്ഷണ പ്രേമികള്‍ രണ്ട് തട്ടില്‍.!

By Web Team  |  First Published Oct 1, 2021, 7:29 AM IST

ബെംഗളൂരുവിലെ ഒരു ഭക്ഷണശാലയാണ് കോല്‍ ഐസ് മോഡലില്‍ ഇഡ്ഡലി അവതരിപ്പിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. 


ബംഗലൂരു: ദക്ഷിണേന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്ഡലി. ഇഡ്ഡലി സാമ്പര്‍, ചഡ്ഡ്ണി കോമ്പിനേഷന്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമെ കാണൂ. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ ഇഡ്ഡലി പ്രേമികളെപ്പോലും രണ്ടായി തിരിക്കും രീതിയിലാണ് ഇഡ്ഡലിയുടെ പുതിയ രൂപമാറ്റം ചര്‍ച്ചയാകുന്നത്.

ബെംഗളൂരുവിലെ ഒരു ഭക്ഷണശാലയാണ് കോല്‍ ഐസ് മോഡലില്‍ ഇഡ്ഡലി അവതരിപ്പിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഒരു സ്റ്റിക്കിന്‍റെ അറ്റത്താണ് ഇവിടെ ഇഡലി ഉള്ളത്. അത് ചമ്മന്തിയിലോ, സാമ്പറിലോ മുക്കി കഴിക്കാം. വ്യത്യസ്തമായതും, നൂതനമായതുമായ കണ്ടുപിടുത്തം എന്നാണ് ഒരു വിഭാഗം ഇതിനെ വിശേഷിപ്പിക്കുന്നത്.

Innovative food technology of how the Idli got attached to the Ice cream stick.
Bengaluru and it's food innovations are always synonymous! pic.twitter.com/IpWXXu84XV

— Mahendrakumar (@BrotherToGod)

Latest Videos

എന്നാല്‍ സംഭവം അത്ര പിടിച്ചിട്ടില്ല പരമ്പരാഗത ഇഡ്ഡലി പ്രേമികള്‍ക്ക്. കൈകൊണ്ട് കഴിക്കാന്‍ മടിയുള്ളവര്‍ക്ക് ഇത് വലിയ കാര്യമായി തോന്നുമെങ്കിലും ഇഡ്ഡലി എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്ന സ്ഥിരം ചിന്തകളെ ഇത് ഇല്ലാതാക്കുന്നു എന്നാണ് വിമര്‍ശനം. കുല്‍ഫിപോലെയല്ല, ഇഡ്ഡലിയെന്ന് ഇവര്‍ വിമര്‍ശനം ഉന്നയിക്കുന്നു. എന്തായാലും ഇതില്‍ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. 

click me!