കേക്ക് മുറിക്കാന്‍ തന്റെ അമ്മ ഒരെളുപ്പവഴി കണ്ടെത്തിയെന്ന് പറഞ്ഞാണ് ടിക്ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു വലിയ കേക്ക് കിട്ടിയാൽ അതിനെ മുറിക്കാൻ പാട് പെടുന്നവരാണ് അധികവും. ക്യത്യമായ അളവിൽ ഓരോ കഷ്ണങ്ങളും മുറിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കേക്ക് മുറിക്കുമ്പോൾ ചിലത് വലിയ കഷ്ണവും ചിലത് ചെറിയ കഷ്ണവുമാകും. ഒരേ വലിപ്പത്തില്‍ കേക്ക് മുറിക്കുന്നത് എങ്ങനെയാണെന്ന് ഒരു ടിക്ക് ടോക്ക് വീഡിയോയിലൂടെ പരിചയപ്പെടാം.
പാത്രം പിടിക്കാനുപയോഗിക്കുന്ന കൊടില്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ വീഡിയോയിൽ വെെറലായിരിക്കുകയാണ്. കേക്ക് മുറിക്കാന്‍ തന്റെ അമ്മ ഒരെളുപ്പവഴി കണ്ടെത്തിയെന്ന് പറഞ്ഞാണ് ടിക്ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
undefined
ഇങ്ങനെ മുറിച്ചാല്‍ എല്ലാവര്‍ക്കും തുല്യകഷ്ണം ലഭിക്കുമെന്നും, ഇനി ഈ വഴി പരീക്ഷിക്കണമെന്നും, കേക്ക് മുറിക്കാനുള്ള ഏറ്റവും മികച്ച ഉപകരണം ഇതാണെന്നുമൊക്കെ പോകുന്നു കമന്റുകള്‍. മാർച്ച് 22 ന് വീഡിയോ ഷെയർ ചെയ്ത ശേഷം രണ്ടര ലക്ഷത്തിലധികം ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും കിട്ടി കഴിഞ്ഞിരുന്നു.
ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം.....
@mimstercxMy mom is a beast ##fyp ##food ##lifehack ##creative
♬ original sound - janicecastro436