ഇനി കടയില്‍ നിന്ന് ഓറഞ്ച് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചുനോക്കൂ...

By Web Team  |  First Published Nov 22, 2023, 6:03 PM IST

മിക്കവരും ഓറഞ്ച് വാങ്ങിക്കുമ്പോള്‍ അതിന്‍റെ തൊലിയുടെ നിറം ആണ് ആദ്യം ശ്രദ്ധിക്കുക. നല്ല കടുംനിറത്തിലുള്ള തൊലിയാണെങ്കില്‍ ഓറഞ്ചിന് മധുരമുണ്ടാകും എന്ന അനുമാനത്തില്‍ വാങ്ങിക്കും.


ഏത് സീസണിലായാലും വിപണിയില്‍ സജീവമായുണ്ടാകുന്നൊരു ഫ്രൂട്ട് ആണ് ഓറഞ്ച്. വൈറ്റമിൻ-സിയാല്‍ സമ്പന്നമായ പഴമെന്ന നിലയില്‍ ഓറഞ്ചിന്‍റെ ഡിമാൻഡും ഒരിക്കലും താഴെ പോകാറില്ല. കാരണം ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും മറ്റ് അസുഖങ്ങളുള്ളവര്‍ക്കുമെല്ലാം സധൈര്യം കൊടുക്കാവുന്നൊരു ഭക്ഷണം കൂടിയാണ് ഓറഞ്ച്.

ഓറഞ്ചാണെങ്കില്‍ നമ്മുടെ നാട്ടില്‍ കടകളില്‍ സുലഭമാണ്. അത്രയധികം വിലയും ഓറഞ്ചിന് കൂടാറില്ല. എങ്കിലും ഓറഞ്ച് വാങ്ങിക്കുമ്പോള്‍ അത് നല്ലതായിരിക്കാൻ, ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ അറിഞ്ഞാല്‍ പിന്നെ കടകളില്‍ പോയി നല്ല ഓറഞ്ച് തന്നെ തെരഞ്ഞെടുത്ത് വാങ്ങിക്കാം.

Latest Videos

undefined

നിറം...

മിക്കവരും ഓറഞ്ച് വാങ്ങിക്കുമ്പോള്‍ അതിന്‍റെ തൊലിയുടെ നിറം ആണ് ആദ്യം ശ്രദ്ധിക്കുക. നല്ല കടുംനിറത്തിലുള്ള തൊലിയാണെങ്കില്‍ ഓറഞ്ചിന് മധുരമുണ്ടാകും എന്ന അനുമാനത്തില്‍ വാങ്ങിക്കും. എന്നാല്‍ ഓറഞ്ചിന്‍റെ തൊലിയുടെ നിറം നോക്കിയല്ല ഇത് വാങ്ങേണ്ടത് എന്നതാണ് സത്യം. 

ഓറഞ്ച് വാങ്ങിക്കുമ്പോള്‍ ആദ്യം അതിന്‍റെ ഭാരം ആണ് നോക്കേണ്ടത്. സാമാന്യം ഭാരമുള്ള ഓറ‍ഞ്ച് വേണം വാങ്ങാൻ. ഇതാണ് ഗുണമുള്ളത്. ഇതിലാണ് കൂടുതല്‍ നീരും കാണുകയുള്ളൂ.

പഴുപ്പ്...

നിറം കണ്ട് തന്നെയാണ് പലരും ഓറഞ്ചിന്‍റെ പഴുപ്പും നിര്‍ണയിക്കാറ്. എന്നാലിതിലും തെറ്റ് പറ്റാം. ഓറഞ്ചിന്‍റെ പുറത്ത് ചെറുതായി ഞെക്കിനോക്കിയാല്‍ അല്‍പമൊന്ന് ഞെങ്ങുന്നതാണെങ്കില്‍ പഴുപ്പായി എന്നര്‍ത്ഥം. തീരെ ഞെങ്ങാത്തതും, ഞെക്കുമ്പോള്‍ പെട്ടെന്ന് അമര്‍ന്നുപോകുന്നതും യഥാക്രമം പാകമാകാത്തതും പാകം ഏറിയതും ആയിരിക്കും.

തൊലി വല്ലാതെ കട്ടിയുള്ളതാണെങ്കിലും ഓറഞ്ച് അത്ര നല്ലതല്ലെന്ന് മനസിലാക്കാം. ഇതില്‍ കാമ്പ് കുറയാനോ നീര് കുറയാനോ രുചി കുറയാനോ എല്ലാം സാധ്യതയുണ്ട്.

സൂക്ഷിക്കുമ്പോള്‍...

ഓറഞ്ച് ഒന്നിച്ച് വാങ്ങി വീട്ടില്‍ സൂക്ഷിക്കുമ്പോഴാകട്ടെ ഇത് പെട്ടെന്ന് കേടായിപ്പോകാനുള്ള സാധ്യതകളേറെയാണ്. ഇതൊഴിവാക്കാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. 

ഓറഞ്ച് പലരും വാങ്ങിക്കൊണ്ടുവന്ന് നേരെ ഫ്രിഡ്ജില്‍ വയ്ക്കാറുണ്ട്. എന്നാല്‍ ഇതിന്‍റെ ആവശ്യമില്ല. മുറിയിലെ താപനിലയില്‍ തന്നെ ഓറഞ്ച് സൂക്ഷിക്കുന്നതാണ് ഉചിതം. അതേസമയം വെളിച്ചം നേരിട്ട് അടിക്കുന്ന സ്ഥലത്ത് വയ്ക്കാതിരിക്കുന്നതാണ് നല്ലത്. അല്‍പം തണുപ്പുള്ള, ഇരുട്ടുള്ള ഭാഗത്ത് സൂക്ഷിക്കുന്നത് നല്ലത്.

ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കിലും നെറ്റ് ബാഗിലാക്കി വയ്ക്കുക. അല്ലെങ്കില്‍ ഓറഞ്ച് വല്ലാതെ തണുത്ത് കട്ടിയായിപ്പോകും. തൊലി കളഞ്ഞ ശേഷമാണെങ്കില്‍ ഓറഞ്ച് അല്ലികളാക്കി എടുത്ത് എയര്‍ടൈറ്റ് കണ്ടെയ്നറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും കേടാകാതിരിക്കാം.

Also Read:- ടൊമാറ്റോ കെച്ചപ്പ് ഉണ്ടാക്കുന്നതിങ്ങനെ; വീഡിയോ ശ്രദ്ധേയമാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!