'നേന്ത്രപ്പഴം കഴിക്കുമ്പോള്‍ കൂടെ ഈ ഭക്ഷണങ്ങളൊന്നും കഴിക്കല്ലേ...'

By Web Team  |  First Published Nov 27, 2023, 10:27 PM IST

ആരോഗ്യപ്രശ്നങ്ങള്‍ കൂട്ടാനോ, സാധ്യതയുണ്ടാക്കാനോ കാരണമാകുമെന്നതിനാല്‍ നേന്ത്രപ്പഴത്തിനൊപ്പം കഴിക്കരുതാത്ത ഭക്ഷണങ്ങളുമുണ്ടെന്നാണ് ആയുര്‍വേദ വിധി പറയുന്നത്.


ചില ഭക്ഷണങ്ങള്‍- അവ എത്രമാത്രം 'ഹെല്‍ത്തി'യാണെന്ന് പറഞ്ഞാലും കഴിക്കുന്ന രീതിയിലല്ല കഴിക്കുന്നതെങ്കില്‍ ആരോഗ്യത്തിന് ഗുണകരമാകുന്നതിന് പകരം ദോഷമായി വരാം. ഇത്തരത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില 'ഫുഡ് കോംബോ'കളുണ്ട്. അതായത് വിരുദ്ധാഹാരം. എന്നുവച്ചാല്‍ ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലാത്ത ആഹാരം. 

നേന്ത്രപ്പഴം ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ഭക്ഷണസാധനമാണ്. പച്ചയ്ക്കും പഴുത്തിട്ടുമെല്ലാം കഴിക്കാവുന്ന ഒന്ന്. ഏതവസ്ഥയിലാണെങ്കിലും ഗുണങ്ങള്‍ പലതുണ്ട്. 

Latest Videos

undefined

ഫൈബര്‍, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങി പല പോഷകങ്ങളുടെയും കലവറയാണ് നേന്ത്രപ്പഴം. എന്നാല്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ കൂട്ടാനോ, സാധ്യതയുണ്ടാക്കാനോ കാരണമാകുമെന്നതിനാല്‍ നേന്ത്രപ്പഴത്തിനൊപ്പം കഴിക്കരുതാത്ത ഭക്ഷണങ്ങളുമുണ്ടെന്നാണ് ആയുര്‍വേദ വിധി പറയുന്നത്. ഇത്തരത്തില്‍ ഒഴിവാക്കാൻ നിര്‍ദേശിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഏതെല്ലാമെന്ന് അറിയാം...

ഒന്ന്...

നേന്ത്രപ്പഴം പാലില്‍ അടിച്ച് കുടിക്കുന്നവരെല്ലാം ഏറെയാണ്. നേന്ത്രപ്പഴം കഴിക്കുന്നതിനൊപ്പം പാല്‍ കഴിക്കുന്നവരുമുണ്ട്. എന്നാല്‍ ആയുര്‍വേദ വിധിപ്രകാരം നേന്ത്രപ്പഴവും പാലും ഒരുമിച്ച് വേണ്ട എന്നാണ്. നേന്ത്രപ്പഴം അസിഡിക് ആണത്രേ, പാലാണെങ്കില്‍ മധുരവും ഇത് രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. അതുപോലെ മൂക്കടപ്പ്, കഫക്കെട്ട് പോലുള്ള പ്രശ്നങ്ങളുണ്ടാക്കുമെന്നും പറയപ്പെടുന്നു. 

രണ്ട്...

നേന്ത്രപ്പഴത്തിനൊപ്പം കഴിക്കരുതാത്ത മറ്റൊരു വിഭവമാണ് റെഡ് മീറ്റ്. നേന്ത്രപ്പഴത്തിലുള്ള 'പ്യൂരിൻ' ആണ് പഴം ദഹിപ്പിച്ചെടുക്കാൻ സഹായിക്കുന്നത്. എന്നാല്‍ പ്രോട്ടീൻ വളരെയധികം അടങ്ങിയ റെഡ് മീറ്റ് കഴിക്കുമ്പോള്‍ ദഹനം മന്ദഗതിയിലാകുന്നു. അതിനാല്‍ തന്നെ ഗ്യാസ് പോലുള്ള ദഹനപ്രശ്നങ്ങള്‍ ഇവയുണ്ടാക്കുമത്രേ. 

മൂന്ന്...

നേന്ത്രപ്പഴം ശരിക്കും ദഹിക്കാൻ പ്രയാസമില്ലാത്ത ഭക്ഷണമാണെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ ഇതിനൊപ്പം ബേക്ക് ചെയ്ത വിഭവങ്ങള്‍ക്കൊപ്പം- ഉദാഹരണത്തിന് ബ്രഡ്- ബൺ എന്നിവയ്ക്കെല്ലാമൊപ്പം കഴിക്കുകയാണെങ്കില്‍ ദഹനം പതിയെ ആകും. കാരണം ബേക്ക്ഡ് ആയ വിഭവങ്ങളില്‍ പ്രോസസ്ഡ് കാര്‍ബ് കൂടുതലാണ് ഇത് ദഹനം വൈകിപ്പിക്കും. 

നാല്...

സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന പഴങ്ങളുണ്ട്. ഓറഞ്ച്, നാരങ്ങ, മാതളം, കിവി, സ്ട്രോബെറി എന്നിവയെല്ലാം സിട്രസ് ഫ്രൂട്ട്സ് ആണ്. ഇവയ്ക്കൊപ്പം നേന്ത്രപ്പഴം കഴിക്കുന്നതും നല്ലതല്ലെന്നാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. വാത-പിത്ത-കഫ പ്രശ്നങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ഇവയുടെ 'ബാലൻസ്' തെറ്റുന്നതാണ് പ്രശ്നമാകുന്നതത്രേ. 

Also Read:- കുട്ടികളില്‍ അമിതവണ്ണം എന്തെല്ലാം പ്രശ്നങ്ങളുണ്ടാക്കും?; മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന ചിലത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!