Health Tips: പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട 10 ഭക്ഷണങ്ങള്‍...

By Web Team  |  First Published Mar 13, 2024, 7:59 AM IST

ആരോഗ്യവും അഴകുമുള്ള പല്ലുകള്‍ക്ക് വേണ്ടി കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കേണ്ടതും പ്രധാനമാണ്. പല്ലുകളുടെ ആരോഗ്യത്തിനായി വെള്ളം ധാരാളം കുടിക്കുക. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. 


പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഏറെ പ്രധാനമാണ്.  ആരോഗ്യവും അഴകുമുള്ള പല്ലുകള്‍ക്ക് വേണ്ടി കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കേണ്ടതും പ്രധാനമാണ്. പല്ലുകളുടെ ആരോഗ്യത്തിനായി വെള്ളം ധാരാളം കുടിക്കുക. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. 

പല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്... 

പാലും പാലുത്പന്നങ്ങളും ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാല്‍, ചീസ്, തൈര് എന്നിവയില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കുകയും ദന്തക്ഷയത്തെ തടയുകയും പല്ലിന്‍റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. 

രണ്ട്... 

ആപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പല്ലുകളില്‍ ക്യാവിറ്റി ഉണ്ടാകുന്നതു തടയാന്‍ ആപ്പിള്‍ സഹായിക്കും. ആപ്പിളില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് മോണയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

മൂന്ന്... 

ക്യാരറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

നാല്... 

ഇലക്കറികളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്... 

സ്‌ട്രോബെറി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്‌ട്രോബെറി ദന്താരോഗ്യത്തിന് നല്ലതാണ്. 

ആറ്... 

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യവും പ്രോട്ടീനും മറ്റ് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഇവ കഴിക്കുന്നതും പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാന്‍ സഹായിക്കും. 

ഏഴ്... 

ഫാറ്റി ഫിഷാണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും പല്ലുകള്‍ക്ക് നല്ലതാണ്. 

എട്ട്... 

ക്രാന്‍ബെറി അഥവാ ലോലോലിക്ക കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന നല്ലതാണ്. 

ഒമ്പത്... 

ഉള്ളിയാണ് ഒമ്പതാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഇവ കഴിക്കുന്നതും പല്ലുകള്‍ക്ക് നല്ലതാണ്. 

പത്ത്... 

ഗ്രീന്‍ ടീയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയും പല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യത്തിനായി ചെയ്യേണ്ട എട്ട് കാര്യങ്ങള്‍...

youtubevideo


 

click me!