നല്ല നാടൻ ടേസ്റ്റിൽ ചേന തീയൽ ; റെസിപ്പി

By Web Team  |  First Published Feb 23, 2023, 6:43 PM IST

 എരിശ്ശേരി, കാളന്‍, തോരന്‍, മുളകൂഷ്യം, അവിയല്‍, അച്ചാര്‍, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങള്‍ നിരവധിയാണ്. ഇത് കൂടാതെ വറുത്തോ, കനലില്‍ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയോ ചെയ്യാം.


സദ്യവട്ടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയൽ, അച്ചാർ, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങൾ നിരവധിയാണ്. ഇത് കൂടാതെ വറുത്തോ, കനലിൽ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയോ ചെയ്യാം. ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഗുണകരമാണ്. 

കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ ദഹനപ്രശ്‌നങ്ങൾ, സന്ധിവേദന, ആർത്തവപ്രശ്‌നങ്ങൾ, ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ചേന വളരെ ഗുണം ചെയ്യും. ചേന കൊണ്ട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഒരു വിഭവമാണ് ചേന തീയൽ. എങ്ങനെയാണ് ചേന തീയൽ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

Latest Videos

undefined

വേണ്ട ചേരുവകൾ...

സവാള                      1 എണ്ണ
പച്ചമുളക്                2 എണ്ണം             
കറിവേപ്പില             കുറച്ച്
നാളികേരം              കുറച്ച്
ചേന                       250 ഗ്രാം
റെഡ് ചില്ലി             3 എണ്ണം
മല്ലി                     ഒരു ടീസ്പൂൺ
ഉലുവ                  അര ടീസ്പൂൺ
മഞ്ഞൾപ്പൊടി       1/4 ടീസ്പൂൺ
ചുവന്ന മുളക്         ഒരു ടീസ്പൂൺ
ഉപ്പ്                        ആവശ്യത്തിന്
പുളി ഒരു നാരങ്ങ     വലിപ്പത്തിൽ

തയ്യാറാക്കുന്ന വിധം...

ചേന നുറുക്കി കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ട് വയ്ക്കുക.കുക്കറിൽ ഒരു വിസിലെ അടിച്ചെടുക്കുക. മസാലയ്ക്കായി കുറച്ചു നാളികേരം റെഡ് ചില്ലി രണ്ടെണ്ണം മല്ലി ഒരു സ്പൂൺ ഉലുവ അര സ്പൂൺ ഒന്ന് നന്നായി വറുത്തെടുക്കുക.വളരെ കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക.ചീനച്ചട്ടി ചൂടാവുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഉള്ളി കറിവേപ്പില ഗ്രീൻ ചില്ലി കുറച്ചു മഞ്ഞൾപ്പൊടി മുളക് ഉപ്പ് ഒന്ന് വഴറ്റുക.അതിലേക്ക്  അതിലേക്ക് വേവിച്ചുവെച്ച ചേനയും കുറച്ച് പുളിയും ചേർത്ത് ഒന്ന് തിളപ്പിക്കുക.അതിനുശേഷം അരച്ചുവെച്ച മസാലയും ചേർത്ത് നന്നായി യോജിപ്പിക്കുക.ഇനി കുറച്ചു വെളിച്ചെണ്ണ എടുത്ത് അതിൽ കടുക് , ചുവന്ന മുളക്, കുറച്ച് മുളകുപൊടി കറിവേപ്പില ചേർത്ത് വറുത്ത് ഇടുക.നല്ല ഒന്നാന്തരം സ്വാദിഷ്ടമായ ചേന തീയൽ റെഡിയായി.

തയ്യാറാക്കിയത്:
ശുഭ, തൃശൂർ

പൊന്നാങ്കണ്ണിച്ചീര കൊണ്ടൊരു സ്പെഷ്യൽ തോരൻ ; റെസിപ്പി

 

click me!