ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ആപ്പിള്‍. ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ ഹെൽത്തിയും ടേസ്റ്റിയുമായ ചായ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ആപ്പിൾ - 1 എണ്ണം
വെള്ളം -2 ഗ്ലാസ്
ചായപ്പൊടി - 1 സ്പൂൺ
തേൻ / പഞ്ചസാര - 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഇനി അതിലേയ്ക്ക് ആപ്പിൾ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചത് ചേർത്ത് കൊടുക്കുക. ശേഷം ചായപ്പൊടി കൂടി ഇതിലേയ്ക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ചെടുക്കാം. തിളപ്പിച്ചതിനുശേഷം ഇതിനെ ഒരു ഗ്ലാസിലേയ്ക്ക് അരിച്ചൊഴിച്ചതിനുശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്. പഞ്ചസാരക്ക് പകരം തേനായാലും ടേസ്റ്റിയാണ്.
Also read: രോഗ പ്രതിരോധശേഷി കൂട്ടാൻ മസാല ചായ കുടിക്കാം; റെസിപ്പി