ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
രോഗ പ്രതിരോധശേഷി കൂട്ടാനും ദഹനം അകറ്റാനും സഹായിക്കുന്ന ഒരു കിടിലന്‍ ജ്യൂസാണ് മുസംബി നാരങ്ങാ ജ്യൂസ്.
വേണ്ട ചേരുവകൾ
മുസംബി -2 എണ്ണം
നാരങ്ങാ നീര് -1 നാരങ്ങയുടെ
പഞ്ചസാര -3 സ്പൂൺ
വെള്ളം -1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ആദ്യം മുസംബി തോല്‍ കളഞ്ഞ് മിക്സിയുടെ ജാറിലേയ്ക്ക് ഇടാം. ശേഷം അതിലേയ്ക്ക് നാരങ്ങാനീരും ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ചേർത്ത് നല്ലതുപോലെ ഒന്ന് അടിച്ചെടുക്കുക. ഇനി ഇവ അരിച്ചെടുത്ത് ഒരു ഗ്ലാസിലേയ്ക്ക് ഒഴിച്ച് നമുക്ക് കുടിക്കാവുന്നതാണ്.
Also read: അടിപൊളി തണ്ണിമത്തൻ ലെമണ്‍ ജ്യൂസ് തയ്യാറാക്കാം; റെസിപ്പി