ചൂടിനെതിരെ പൊരുതാന്‍ വെളളം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ ശരീരം തണുപ്പിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
സംസ്ഥാനത്ത് വേനൽ ചൂട് കൂടുകയാണ്. ചൂടിനെതിരെ പൊരുതാന്‍ വെളളം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ ശരീരം തണുപ്പിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. സംഭാരം
undefined
ചൂടുകാലത്തെ നിര്‍ജലീകരണം ഒഴിവാക്കാന്‍ സംഭാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
2. തണ്ണിമത്തൻ
90% വെള്ളം അടങ്ങിയതിനാൽ ചൂടുള്ള വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും ശരീരം തണുപ്പിക്കാനും സഹായിക്കുന്നു. ശരീരത്തിലെ ഇലക്‌ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ സി, എ, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്.
3. വെള്ളരിക്ക
ജലാംശം കൂടുതലുള്ളതും കലോറി കുറവുള്ളതുമായ ഒന്നാണ് കുക്കുമ്പർ. ശരീര താപനില നിയന്ത്രിക്കുന്നതിനും വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ഈ പച്ചക്കറി സഹായിക്കുന്നു. അതിനാല്‍ കുക്കുമ്പർ സലാഡുകൾ, സ്മൂത്തികൾ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. ഇളനീര്‍
പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളാൽ സമ്പന്നമായ ഇവ പ്രകൃതിദത്തമായി ദാഹം ശമിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. ചൂടുകാലത്ത് നഷ്‌ടപ്പെടുന്ന ദ്രാവകം നിറയ്ക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും ഇത് സഹായിക്കുന്നു.
5. തൈര്
തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. തൈര് കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.