പല പഴങ്ങളും ഉപ്പും മുളകും ചാട്ട് മസാലയും വിനാഗിരിയോ നാരങ്ങാനീരോ എല്ലാം ചേര്‍ത്ത് കഴിക്കുന്നവരുണ്ട്. പഴങ്ങളുടെ മധുരവും മസാലയുടെ എരുവും ഒപ്പം പുളിയുമെല്ലാം ചേരുന്ന 'ഫ്യൂഷൻ' രുചി ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇതൊരിക്കലെങ്കിലും ഒന്ന് പരീക്ഷിക്കണമെന്ന് നിങ്ങളും ചിന്തിക്കും.
സോഷ്യല്‍ മീഡിയയില്‍ പതിവായി കാണുന്ന ഫുഡ് വീഡിയോകളില്‍ പലതും വിഭവങ്ങളിലെ പുത്തൻ പരീക്ഷണങ്ങളായിരിക്കും. തനത് വിഭവങ്ങളിലോ അല്ലാത്തവയിലോ എല്ലാം ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ നടത്തി, അത് പങ്കുവയ്ക്കുന്ന ഷെഫുമാരും വ്ളോഗര്‍മാരുമെല്ലാം നിരവധിയാണ്.
എന്നാല്‍ പലപ്പോഴും ഇങ്ങനെ വരുന്ന പാചകപരീക്ഷണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ലഭിക്കാറുണ്ട്. ആളുകള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാൻ സാധിക്കാത്ത വിധത്തില്‍ അല്‍പം വ്യത്യസ്തമായ പരീക്ഷണങ്ങളായിരിക്കും ഏറെയും.
undefined
എന്നാല്‍ ഇപ്പോഴിതാ സമാനമായ രീതിയിലുള്ളൊരു പരീക്ഷണത്തിന് കയ്യടിക്കുകയാണ് ഭക്ഷണപ്രേമികള്‍. പല പഴങ്ങളും ഉപ്പും മുളകും ചാട്ട് മസാലയും വിനാഗിരിയോ നാരങ്ങാനീരോ എല്ലാം ചേര്‍ത്ത് കഴിക്കുന്നവരുണ്ട്. പഴങ്ങളുടെ മധുരവും മസാലയുടെ എരുവും ഒപ്പം പുളിയുമെല്ലാം ചേരുന്ന 'ഫ്യൂഷൻ' രുചി ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇതൊരിക്കലെങ്കിലും ഒന്ന് പരീക്ഷിക്കണമെന്ന് നിങ്ങളും ചിന്തിക്കും. ആര്‍ക്കും വളരെ എളുപ്പത്തില്‍ വീട്ടില്‍ ചെയ്തുനോക്കാവുന്നതാണ് ഇത്. എന്നാല്‍ ഇതില്‍ കാണുന്ന ചേരുവകളുടെ ലഭ്യതയുണ്ടാകണമെന്ന് മാത്രം.
തണ്ണിമത്തനാണ് ഇതില്‍ പ്രധാനമായി ഉപയോഗിക്കുന്നത്. നന്നായി പഴുത്ത തണ്ണിമത്തൻ ഒരു വലിയ കഷ്ണം എടുത്ത്, തൊലിയെല്ലാം നീക്കം ചെയ്ത് ഇതിന്മേല്‍ ചമോയ് സോസ് ഒഴിക്കുകയാണ്. കാണുമ്പോള്‍ പെട്ടെന്ന് കെച്ചപ്പാണ് ഒഴിക്കുന്നതെന്ന് തോന്നാം. എന്നാലിത് ചമോയ് സോസാണ്. പഴങ്ങള്‍ കൊണ്ട് തന്നെ തയ്യാറാക്കുന്നൊരു സോസാണിത്. മെക്സിക്കൻ വിഭവങ്ങളിലാണിത് ചേര്‍ക്കാറ്. ഉപ്പും, പുളിയും, മധുരവും, സ്പൈസുമെല്ലാം ചേര്‍ന്ന രുചിയായിരിക്കും ഇതിന്.
ഫുഡ് ബ്ലോഗറായ റിച്ചാര്‍ഡ് കെയോ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലുള്ള ഒരു നൈറ്റ് മാര്‍ക്കറ്റില്‍ നിന്ന് പകര്‍ത്തിയതാണീ വീഡിയോ. ഇവിടെയൊരു സ്ട്രീറ്റ് ഫുഡ് സ്റ്റാളിലെ കച്ചവടക്കാരിയാണ് വിഭവം തയ്യാറാക്കുന്നത്.
ചമോയ് സോസ് കൊണ്ട് മൂടിയ തണ്ണിമത്തൻ കഷ്ണത്തില്‍ ശേഷം മസാലകളുടെ ഒരു മിക്സ് വിതറുന്നുണ്ട്. അല്‍പം ചെറുനാരങ്ങാനീരും. ഇത്രയുമാണ് ആകെ ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലെ ഉപ്പിലിട്ട പഴങ്ങളുടെ കൂട്ടൊരു സംഗതി.
എന്തായാലും വ്യത്യസ്തമായ ഈ തണ്ണിമത്തൻ വിഭവമൊന്ന് പരീക്ഷിച്ചാല്‍ കൊള്ളാമെന്നാണ് വീഡിയോ കണ്ട ഭക്ഷണപ്രേമികളെല്ലാം കമന്‍റിടുന്നത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. കൊതിപ്പിക്കുന്ന വീഡിയോ കണ്ടുനോക്കൂ...
Also Read:- പപ്പായ മുഖത്ത് തേക്കുന്നത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-