നെയ്യില്‍ കുളിപ്പിച്ച പറാത്ത, മോമോസ് ചായ ; 2023ൽ സോഷ്യൽ മീഡിയയിൽ തരം​ഗമായ ചില വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകൾ

By Web TeamFirst Published Dec 7, 2023, 4:53 PM IST
Highlights

ഒരു വഴിയോര കച്ചവടക്കാരന്‍ അമിതമായി നെയ്യ് ചേർത്ത് തയ്യാറാക്കുന്ന പറാത്തയാണ് മറ്റൊരു വിഭവം.  ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. 

നമ്മെ ഞെട്ടിപ്പിക്കുന്ന ഭക്ഷണ കോമ്പിനേഷനുകൾ സോഷ്യൽ മീഡിയയിൽ നാം കാണാറുണ്ട്. 2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഈ വർഷം സമൂഹ മാധ്യമങ്ങളിൽ വൈറലായ ചില വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകൾ കുറിച്ചറിച്ചാണ് താഴേ പറയുന്നത്...

മോമോസ് ചായ...

Latest Videos

മോമോസ് ചായ ആദ്യത്തെ വിഭവം. ആവിയിൽ വേവിക്കുന്നൊരു വിഭവമാണിത്. നേപ്പാളി- ടിബറ്റൻ തനത് വിഭവം കൂടിയാണ് മോമോസ്. ചായ തിളപ്പിച്ച ശേഷം ഇതിലേക്ക് മോമോസും ഷെസ്‍വാൻ ചട്ണിയും മയൊണൈസുമെല്ലാം ചേർത്താണ് വിഭവം തയ്യാറാക്കുന്നത്.

ഇറച്ചിക്കറിയും ചോക്കോ ധാന്യവും...

അൽപം ചോക്കോസ് ബൗളിൽ എടുക്കുക. ശേഷം അതിലേക്ക് ഇറച്ചി കറി ചേർക്കുക. ശേഷം ചൂടോടെ ഒരുമിച്ച് കഴിക്കുക. ഇതാണ് വിഭവം. ഏറെ വെറുപ്പുള്ളതാക്കുന്നതാണ് ഈ വിഭവമെന്ന് പലരും കമന്റ് ചെയ്തു.

നെയ്യ് ചേർത്ത പറാത്ത...

ഒരു വഴിയോര കച്ചവടക്കാരന്‍ അമിതമായി നെയ്യ് ചേർത്ത് തയ്യാറാക്കുന്ന പറാത്തയാണ് മറ്റൊരു വിഭവം.  ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. പറാത്തയുടെ മുകളിൽ ഒരു പാക്കറ്റ് നെയ്യ് ഒഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പിന്നീട് അത് മറിച്ചിടുകയും അങ്ങനെ അത് ഉരുകുകയും, നെയ്യ് നിറഞ്ഞ ഒരു കുളത്തിൽ പറാത്ത 'നീന്തുന്നത്' പോലെ തോന്നുകയുമാണ് ചെയ്യുന്നത്.

മാം​ഗോ പിസ...

മാംഗോ പിസ്സ ഈ വർഷം തരംഗമായി മാറുകയും സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് കാരണവുമായ മറ്റൊരു വിഭവവുമാണ്. സോസ് ബേസ് ആയും മാമ്പഴം അരിഞ്ഞത് ടോപ്പിങ്ങിനായി ഉപയോഗിച്ചും ഉണ്ടാക്കുന്ന ഈ വിഭവം ആളുകൾക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. 

വെണ്ടയ്ക്ക സമൂസ...

സമൂസയ്ക്ക് അകത്ത് വെണ്ടയ്ക്ക മസാല ചേർത്ത് ഉണ്ടാക്കുന്ന വിഭവമാണിത്. വെണ്ടയ്ക്ക് മെഴുക്കെല്ലാം മുഴുവനായി കളഞ്ഞ്, നല്ലരീതിയിൽ ഫ്രൈ ആയി എടുത്താണ് സമൂസ ഫില്ലിംഗ് തയ്യാറാക്കിയിരിക്കുന്നത്. 

ചീസ് ഓറഞ്ച് ജ്യൂസ്...

ഓറഞ്ച് ജ്യൂസിലേക്ക് ചീസ് ചേർക്കുന്നു. ശേഷം അത് സെറ്റാകാൻ മെെക്രോ ഓവനിലേക്ക് വയ്ക്കുന്നു. എന്താണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്. 

ശ്വാസകോശ കാൻസറിന്റെ ഈ പ്രാരംഭ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

 

tags
click me!