ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് അനീഷ ഷിബിൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കിണ്ണത്തപ്പം എല്ലാവർക്കും ഏറെ ഇഷ്ടപെടുന്ന ഒരു പലഹാരമാണ്. കുട്ടികൾക്ക് സ്കൂളിലും കൊടുത്ത് വിടാൻ പറ്റിയ ഒരു സോഫ്റ്റ് ആന്‍ഡ് ടേസ്റ്റിയായ കിണ്ണത്തപ്പം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പച്ചരി - 1 കപ്പ്
തേങ്ങാപാൽ - 1 കപ്പ്
ഏലയ്ക്ക - 3 എണ്ണം
പഞ്ചസാര- ആവശ്യത്തിന്
മുട്ട - 1
തയ്യാറാക്കുന്ന വിധം
ആദ്യം 1 കപ്പ് പച്ചരി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് എടുക്കുക. എന്നിട്ട് മിക്സിയുടെ ജാറിൽ കുതിർത്ത് എടുത്ത പച്ചരിയും തേങ്ങാപ്പാലും മുട്ടയും ഏലയ്ക്കയും ആവിശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി അരച്ച് എടുക്കുക. അതിനു ശേഷം മൂന്ന് തവണ ഈ അരച്ച മിശ്രിതം അരിപ്പിലൂടെ അരിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ നെയ്യ് പുരട്ടി ഈ മിശ്രിതം ഒഴിക്കുക. ശേഷം സ്റ്റീമറിലെ ആവിയിൽ വച്ച് നന്നായി വേവിച്ച് എടുക്കുക. ഇതോടെ കിണ്ണത്തപ്പം റെഡി !
Also read: ടേസ്റ്റി പാൻ കേക്ക് വീട്ടിൽ തയ്യാറാക്കാം ഈസിയായി; റെസിപ്പി