ബെറിപ്പഴങ്ങൾ കഴിച്ചാൽ ലഭിക്കുന്ന ചില ആരോ​ഗ്യ​ഗുണങ്ങൾ

By Web Team  |  First Published Jul 2, 2023, 5:05 PM IST

ആന്തോസയാനിനുകൾ, എലാജിക് ആസിഡ്, റെസ്‌വെറാട്രോൾ എന്നിവയുൾപ്പെടെയുള്ള നിരവധി ആന്റിഓക്‌സിഡന്റുകൾ കാൻസർ സാധ്യത കുറയ്ക്കും .മാത്രമല്ല ബെറിപ്പഴങ്ങൾ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിച്ചേക്കാം. കാരണം അവയുടെ ആന്റിഓക്‌സിഡന്റുകൾ പ്രായമാകുന്ന പ്രക്രിയ മന്ദ​ഗതിയിലാക്കുന്നതിനും സഹായിക്കുന്നു.


ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് ബെറികൾ. പുഡിം​ഗ്, ഐസ്ക്രീമുകൾ, കേക്കുകൾ, സ്മൂത്തികൾ തുടങ്ങി നിരവധി ഭക്ഷണങ്ങളിൽ ബെറിപ്പഴങ്ങൾ ചേർക്കാം. ബെറിപ്പഴങ്ങൾ പോഷക​ഗുണങ്ങളാൽ സമ്പന്നമാണ്. മാത്രമല്ല, നിരവധി രോഗങ്ങളുടെ സാധ്യതകളെ ചെറുക്കാനും ഇത് സഹായിക്കും.

ബെറിപ്പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ നിലയുടെയും അളവ് മെച്ചപ്പെടുത്തും. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയും ഉയർന്ന കാർബ് ഭക്ഷണത്തോടുള്ള ഇൻസുലിൻ പ്രതികരണവും കുറയ്ക്കാനും ബെറിപ്പഴങ്ങൾക്ക് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

Latest Videos

undefined

ലയിക്കുന്ന നാരുകൾ ഉൾപ്പെടെയുള്ള നാരുകളുടെ നല്ല ഉറവിടമാണ് ബെറികൾ. ലയിക്കുന്ന നാരുകൾ കഴിക്കുന്നത് ദഹനനാളത്തിലൂടെയുള്ള ഭക്ഷണത്തിന്റെ ചലനത്തെ മന്ദഗതിയിലാക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുന്നതിനും ‌സഹായകമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. മാത്രമല്ല, കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.

ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ബെറികൾ. ഇതിൽ ആന്തോസയാനിൻ, എലാജിക് ആസിഡ്, റെസ്‌വെറാട്രോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
ബെറികൾ പ്രകൃതിദത്ത മധുരമുള്ളതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതുമാണ്. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവിനെ നിയന്ത്രിച്ച് നിർത്താൻ ഇതിന് സാധിക്കും.

ബെറിപ്പഴങ്ങൾ കുറഞ്ഞ കലോറിയും വളരെ പോഷകഗുണമുള്ളതുമാണ്. ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ളതിന് പുറമേ, അവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം മികച്ചൊരു ഭക്ഷണമാണ് ബെറികൾ. കറുത്ത റാസ്ബെറിയും സ്ട്രോബെറിയും അമിതവണ്ണം ഉള്ളവരിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

 

 

ബെറിപ്പഴങ്ങൾ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ്. അണുബാധയിൽ നിന്നും ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിൽ നിന്നും ഇവ സംരക്ഷണം നൽകുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ നിരീക്ഷണത്തിൽ അവ ആരോഗ്യകരമായ സൂപ്പർഫുഡുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 

ആന്തോസയാനിനുകൾ, എലാജിക് ആസിഡ്, റെസ്‌വെറാട്രോൾ എന്നിവയുൾപ്പെടെയുള്ള നിരവധി ആന്റിഓക്‌സിഡന്റുകൾ കാൻസർ സാധ്യത കുറയ്ക്കും . മാത്രമല്ല ബെറിപ്പഴങ്ങൾ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിച്ചേക്കാം. കാരണം അവയുടെ ആന്റിഓക്‌സിഡന്റുകൾ പ്രായമാകുന്ന പ്രക്രിയ മന്ദ​ഗതിയിലാക്കുന്നതിനും സഹായിക്കുന്നു.

Read more  എന്താണ് പ്രീബയോട്ടിക്സ് ? ​ഗുണങ്ങൾ എന്തെല്ലാം?

 

click me!