മുട്ടയുടെ മഞ്ഞയിൽ വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു . ഇത് കാത്സ്യത്തെ ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കുന്നവരാകും അധികം ആളുകളും. പ്രോട്ടീൻ ലഭിക്കുന്നതിന് വേണ്ടിയിട്ടാണ് മുട്ട പ്രധാനമായി കഴിക്കുന്നത്. എന്നാൽ പ്രോട്ടീൻ മാത്രമല്ല, ശരീരത്തിന് വേണ്ട മറ്റ് പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.. പുഴുങ്ങിയ മുട്ട കഴിക്കുമ്പോൾ ലഭിക്കുന്ന പ്രധാനപ്പെട്ട ആറ് പോഷകങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
പ്രോട്ടീൻ
undefined
ഒരു മുട്ടയുടെ വെള്ളയിൽ 4 ഗ്രാം പ്രോട്ടീനും ഒരു മുട്ടയുടെ മഞ്ഞക്കരു 6.64 ഗ്രാം പ്രോട്ടീനുമാണുള്ളത്. മുട്ടയിലെ പ്രോട്ടീൻ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ എ
മുട്ടയിൽ അടങ്ങിയിരിക്കുന്ന മറ്റൊരു പോഷകമാണ് വിറ്റാമിൻ എ. കാഴ്ചശക്തി കൂട്ടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ഈ പോഷകം സഹായിക്കും.
വിറ്റാമിൻ ഡി
മുട്ടയുടെ മഞ്ഞയിൽ വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു . ഇത് കാത്സ്യത്തെ ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
വിറ്റാമിൻ ബി 12
മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ബി 12ൻറെ സ്വാഭാവിക ഉറവിടമാണ്. മുട്ടയുടെ വെള്ളയേക്കാൾ മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ ബി 12 ൻ്റെ അളവ് കൂടുതലാണെന്ന് ഗവേഷണങ്ങൾ പറയുന്നു.
അയോഡിൻ
ഒരു മുട്ടയിൽ നിന്ന് ഏകദേശം 26 എംസിജി അയോഡിൻ ലഭിക്കും. ഇത് വിളർച്ച പരിഹരിക്കുന്നതിന് സഹായിക്കും.
വിറ്റാമിൻ ബി 9 ( ഫോളേറ്റ് )
മുട്ടയിൽ ഫോളേറ്റ് അടങ്ങിയിരിക്കുന്നു. ഒരു മുട്ടയിൽ ഏകദേശം 22 മൈക്രോഗ്രാം (mcg) ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു ഫോളേറ്റിൻ്റെ പ്രധാന ഉറവിടമാണ്. ഇത് ഗർഭിണികൾക്ക് പ്രധാനപ്പെട്ട പോഷകമാണ്.
ഈ പച്ചക്കറി പതിവായി കഴിക്കൂ, മലബന്ധ പ്രശ്നം തടയാം