ഇത്രയെളുപ്പം ഗുലാബ് ജാമുന്‍!; കയ്യടി നേടി ടിക് ടോക് വീഡിയോ...

By Web Team  |  First Published May 6, 2020, 9:40 PM IST

വളരെ എളുപ്പത്തില്‍ തയ്യാറാക്കുന്ന നിരവധി വിഭവങ്ങളുടെ റെസിപ്പികള്‍ യാസ്മിന്‍ ടിക് ടോക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ പുതിയ 'സ്‌പെഷ്യല്‍' ഗുലാബ് ജാമുനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്


ലോക്ഡൗണ്‍ ആയതോടെ വീട്ടില്‍ ചെറിയ പാചക പരീക്ഷണങ്ങളമായി കൂടിയിരിക്കുകയാണ് മിക്കവരും. എന്നാല്‍ പലപ്പോഴും വലിയ പരീക്ഷണങ്ങള്‍ക്കൊന്നും മെനക്കെടാന്‍ നിലവിലെ സാഹചര്യം അനുവദിക്കാറില്ല. കാരണം മറ്റൊന്നുമല്ല, സാധനങ്ങളുടെ ലഭ്യത തന്നെ. 

കഴിക്കാനിഷ്ടമാണെങ്കിലും കാര്യമായി മധുരപലഹാരങ്ങളൊന്നും ഉണ്ടാക്കാന്‍ പലരും ശ്രമിക്കാത്തതിന്റെ കാരണവും ഇതുതന്നെ. എന്നാല്‍ വളരെ കുറച്ച് ചേരുവകള്‍ മാത്രം ഉപയോഗിച്ച് ഇഷ്ടപ്പെട്ട് മധുരപലഹാരങ്ങള്‍ ഉണ്ടാക്കാമെങ്കിലോ!

Latest Videos

undefined

അത്തരമൊരു റെസിപ്പി പരിചയപ്പെടുത്തുകയാണ് യാസ്മിന്‍ അലി എന്ന പാചക വിദഗ്ധ. മധുരപ്രേമികളുടെയെല്ലാം ഇഷ്ടവിഭവമായ ഗുലാബ് ജാമുന്‍ 'സിമ്പിള്‍' ആയി എങ്ങനെ വീട്ടിലുണ്ടാക്കാമെന്നാണ് യാസ്മിന്‍ ടിക് ടോക് വീഡിയോയിലൂടെ കാണിക്കുന്നത്. 

ആര്‍ക്ക് വേണമെങ്കിലും വളരെ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന ഒരു റെസിപ്പിയാണ് യാസ്മിന്‍ കാണിക്കുന്നത്. ഇതിന് ആകെ വേണ്ടത് ബ്രഡും അല്‍പം പാലും ബദാമും പഞ്ചസാരയും മാത്രം. ആദ്യം നാലോ അഞ്ചോ ക,്ണം ബ്രഡെടുക്കാം. ഇതിന്റെ ബ്രൗണ്‍ നിറത്തിലുള്ള വശങ്ങള്‍ മുറിച്ചുമാറ്റിയ ശേഷം കൈ കൊണ്ടുതന്നെ ചെറിയ കഷ്ണങ്ങളാക്കി മുറിക്കാം. ഇനിയിതിലേക്ക് അല്‍പം പാല്‍ ചേര്‍ക്കണം. 

ഗുലാബ് ജാമുന് വേണ്ടിയുള്ള ബോളുകള്‍ തയ്യാറാക്കുന്നതിനുള്ള മാവാണ് ഇത്തരത്തില്‍ ബ്രഡും പാലും ചേര്‍ത്തുണ്ടാക്കുന്നത്. മാവ് പരുവമായാല്‍ അത് കുഴച്ച് ചെറിയ ഉരുളകളാക്കാം. ഇവയ്ക്കകത്ത് അല്‍പം ബദാം ഗ്രേറ്റ് ചെയ്തതും നിറയ്ക്കാം. ഇനിയിത് വറുത്തെടുക്കാം. ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന പഞ്ചസാര സിറപ്പിലേക്ക് ചേര്‍ക്കാം. 

യാസ്മിന്‍ പങ്കുവച്ച വീഡിയോ കാണാം...

 

@yasminali77

#####

♬ DIL DOOBA - AMITABH BACHCHAN,AKSHAY KUMAR,AISHWARYA RAI,AJAY DEVGAN


വളരെ എളുപ്പത്തില്‍ തയ്യാറാക്കുന്ന നിരവധി വിഭവങ്ങളുടെ റെസിപ്പികള്‍ യാസ്മിന്‍ ടിക് ടോക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ പുതിയ 'സ്‌പെഷ്യല്‍' ഗുലാബ് ജാമുനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. 

Also Read:- 2019ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഏതെന്നറിയാമോ?...

click me!