ഗ്രീന്‍ പീസില്‍ കൃത്രിമനിറം ചേര്‍ത്തിട്ടുണ്ടോ? കണ്ടുപിടിക്കാന്‍ വഴിയുണ്ട്; വീഡിയോ

By Web Team  |  First Published Sep 25, 2021, 8:52 AM IST

ഗ്രീന്‍ പീസില്‍ കൃത്രിമനിറം ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ എളുപ്പവഴി വിവരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). 


പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഗ്രീന്‍ പീസ്. ഇവ ഫൈബര്‍ (fiber), പ്രോട്ടീന്‍ (protein) എന്നിവയുടെ കലവറയാണ്. അയേണ്‍ (iron), ഫോസ്ഫര്‍സ് (phosphorus), വിറ്റാമിന്‍ എ, കെ, സി എന്നിവയും ഗ്രീന്‍ പീസില്‍ (green peas) അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഭക്ഷണരീതിയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഗ്രീന്‍ പീസ്.

ഗ്രീന്‍ പീസിന്‍റെ നിറമാണ് പലപ്പോഴും ഇവ വാങ്ങാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. അതേസമയം, ഗ്രീന്‍ പീസിന്റെ പച്ച നിറം കണ്ട് പുതിയതാണെന്ന് തെറ്റിദ്ധരിച്ച് പണി കിട്ടിയവരുമുണ്ട്. ഗ്രീന്‍ പീസില്‍ കൃത്രിമനിറം (Artificial Colour Adulteration) ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ എളുപ്പവഴി വിവരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ട്വിറ്ററിലൂടെയാണ് എഫ്എസ്എസ്എഐ (FSSAI) ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Latest Videos

undefined

ഗ്രീന്‍ പീസിലെ കൃത്രിമനിറം കണ്ടുപിടിക്കാന്‍ ആദ്യം ഒരു ഗ്ലാസില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളമെടുക്കുക. ഇനി ഇതിലേയ്ക്ക് കുറച്ച് ഗ്രീന്‍ പീസ് ഇടുക. അരമണിക്കൂറിനുശേഷം ഗ്ലാസിലെ വെള്ളം ടീസ്പൂണ്‍ ഉപയോഗിച്ച് ഇളക്കുക. കുറച്ച് സെക്കന്‍റുകള്‍ക്ക് ശേഷം വെള്ളത്തിന്‍റെ നിറം പരിശോധിക്കാം. അപ്പോള്‍ വെള്ളത്തിന്‍റെ നിറം മാറുന്നുണ്ടെങ്കില്‍ കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ടായിരിക്കും. നിറം മാറുന്നില്ലെങ്കില്‍ അവ മായം കലരാത്ത ഗ്രീന്‍ പീസായിരിക്കുമെന്ന് ഉറപ്പിക്കാം. 

Detecting Artificial Colour Adulteration in Green Peas pic.twitter.com/7cOOFb9TVL

— FSSAI (@fssaiindia)

 

 

Also Read: ആരോഗ്യത്തിന് ഭക്ഷണത്തില്‍ സോയബീന്‍ ഉള്‍പ്പെടുത്താം; ട്വീറ്റുമായി ഭക്ഷ്യസുരക്ഷാ വിഭാ​ഗം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!