വായിലിട്ടാൽ അലിഞ്ഞുപോകുന്ന മാമ്പഴം പുഡ്ഡിംഗ് ; ഈസി റെസിപ്പി

By Web Team  |  First Published Sep 24, 2023, 4:35 PM IST

പുഡ്ഡിംഗ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഈസിയായി മാമ്പഴം പുഡ്ഡിംഗ് തയ്യാറാക്കിയാലോ?


വേണ്ട ചേരുവകൾ...

മാമ്പഴം          2 എണ്ണം
പാൽപൊടി   1 സ്പൂൺ
ചൗവരി          2 സ്പൂൺ
പാൽ              2 കപ്പ്
പഞ്ചസാര     ആവശ്യത്തിന്
ഗ്ലൂക്കോസ്     1 സ്പൂൺ

Latest Videos

undefined

തയ്യാറാക്കുന്ന വിധം...

ആദ്യം ചൗവരി നന്നായി കഴുകിയ ശേഷം വേവിച്ചെടുക്കുക. ശേഷം നല്ല പഴുത്ത മൂന്നോ നാലോ മാമ്പഴം എടുക്കുക. ശേഷം മാമ്പഴത്തിന്റെ പൾപ്പ് മാത്രമായി എടുത്ത് മാറ്റിവയ്ക്കുക. ശേഷം വേവിച്ച് വച്ചിരിക്കുന്ന ചൗവരി വെള്ളം മാറ്റി അരിച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും പേസ്റ്റാക്കി അടിച്ച് വച്ചിട്ടുള്ള മാമ്പഴ പൾപ്പും ഒരു ടീസ്പൂൺ പാൽ പൊടിയും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം ചൂടാക്കാനായി ​ഗ്യാസിൽ വയ്ക്കുക. അൽപമൊന്ന് ചൂടായി വരുമ്പോൾ അതിലേക്ക് പാലും കൂടി ചേർത്ത് ഇളക്കുക.ശേഷം അതിലേക്ക് അൽപം ​ഗ്ലൂക്കോസ് കൂടി ചേർത്ത് കൊടുക്കുക. ശേഷം തീ ഓഫ് ചെയ്യുക. തണുത്ത ശേഷം ഈ പുഡിം​ഗ് ഒരു വലിയ ട്രെയിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം മുകളിലേക്ക് കുറച്ച് മാമ്പഴം കഷ്ണങ്ങൾ കൂടി ചേർക്കുക. ശേഷം മൂന്നോ നാലോ മണിക്കൂർ ഫ്രിഡ്ജിൽ തണുക്കാനായി വയ്ക്കുക. ശേഷം ഒരു ബൗളിൽ വിളമ്പുക. മാമ്പഴം പുഡ്ഡിംഗ് തയ്യാർ...

തയ്യാറാക്കിയത്:
ആശ രാജനാരായണൻ
ബാം​ഗ്ലൂർ

 

click me!