ഈ ഭക്ഷ്യദിനത്തിൽ ബോളിവുഡ് താരം ശിൽപ ഷെട്ടി ഒരു സ്പെഷ്യൽ റെസിപ്പിയാണ് പങ്കുവച്ചിരിക്കുന്നത്. കാൽസ്യം, അയേൺ, ഫൈബർ, അമിനോ ആസിഡ് എന്നിവയാൽ സമൃദ്ധമായ റാഗി ദോശയുടെ റെസിപ്പിയാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം. ഈ ഭക്ഷ്യദിനത്തിൽ ബോളിവുഡ് താരം ശിൽപ ഷെട്ടി ഒരു സ്പെഷ്യൽ റെസിപ്പിയാണ് പങ്കുവച്ചിരിക്കുന്നത്. കാൽസ്യം, അയേൺ, ഫൈബർ, അമിനോ ആസിഡ് എന്നിവയാൽ സമൃദ്ധമായ റാഗി ദോശയുടെ റെസിപ്പിയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇനി എങ്ങനെയാണ് റാഗി ദോശ തയ്യാറാക്കുന്നതെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
undefined
രാത്രിയിൽ കുതിർത്ത് വച്ച റാഗി 1 കപ്പ്
കുതിർത്ത ഉഴുന്ന് പരിപ്പ് കാൽ കപ്പ്
ചോറ് മൂന്ന് ടേബിൾ സ്പൂൺ
ഉലുവ കുതിർത്തത് 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മല്ലിയില അലങ്കരിക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം...
റാഗിയും ഉഴുന്നുപരിപ്പും ഉലുവയും ചോറും വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം രാത്രി മുഴുവൻ പുളിക്കാനായി വയ്ക്കുക. മാവ് തയ്യാറായിക്കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം പാനിൽ എണ്ണ പുരട്ടിയ ശേഷം ദോശ ചുട്ടെടുത്ത് മല്ലിയില കൊണ്ട് അലങ്കരിച്ചെടുക്കുക. സാമ്പാറോ ചട്ണിയോ ചേർത്ത് കഴിക്കാവുന്നതാണ്.
'സിമ്പിള്‍' ചിക്കന്‍ കറി റെസിപ്പിയുമായി ശില്‍പ ഷെട്ടി