ബ്രഡ് ബാക്കിയിരിപ്പുണ്ടെങ്കില്‍ തയ്യാറാക്കാം ഈ അടിപൊളി നാലുമണി പലഹാരം...

By Web Team  |  First Published Jan 18, 2024, 5:52 PM IST

ബാക്കിയാകുന്ന ബ്രഡ‍് വച്ചുണ്ടാക്കാവുന്ന കിടിലനൊരു സ്നാക്കിനെയാണിനി പരിചയപ്പെടുത്തുന്നത്. ഫ്രഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഇതില്‍ ഉരുളക്കിഴങ്ങിന് പകരം ബ്രഡ് ആയാല്‍ എങ്ങനെയിരിക്കും? അതുതന്നെയാണ് ഏറെക്കുറെ മസാല ബ്രഡ് ഫ്രൈസ്. 


മിക്ക വീടുകളിലും പതിവായി വാങ്ങിക്കുന്നൊരു വിഭവമാണ് ബ്രഡ്. പ്രാതലായും ഇടയ്ക്കുള്ള സ്നാക്ക് ആയുമെല്ലാം ബ്രഡ് കഴിക്കുന്നവര്‍ ഏറെയാണ്. എന്തായാലും പക്ഷേ ഒരു പാക്കറ്റ് ബ്രഡ് വാങ്ങിച്ചാല്‍ അത് മുഴുവനായും കഴിച്ചുതീര്‍ക്കുന്നത് അധികയിടങ്ങളിലും പതിവുള്ളതല്ല. ബാക്കി അല്‍പം ബ്രഡ് പാക്കറ്റില്‍ ഇരുന്ന്, അത് കേടാകുമ്പോള്‍ എടുത്ത് കളയുക എന്നതാണ് മിക്കവരുടെയും പതിവ്. 

അതിനാല്‍ തന്നെ ഇങ്ങനെ ബാക്കിയാകുന്ന ബ്രഡ‍് വച്ചുണ്ടാക്കാവുന്ന കിടിലനൊരു സ്നാക്കിനെയാണിനി പരിചയപ്പെടുത്തുന്നത്. ഫ്രഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഇതില്‍ ഉരുളക്കിഴങ്ങിന് പകരം ബ്രഡ് ആയാല്‍ എങ്ങനെയിരിക്കും? അതുതന്നെയാണ് ഏറെക്കുറെ മസാല ബ്രഡ് ഫ്രൈസ്. 

Latest Videos

undefined

പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ മസാല ചേര്‍ത്തുള്ള ബ്ര‍ഡ് ഫ്രൈ ആണിത്. വളരെ സിമ്പിളായി വീട്ടില്‍ ചെയ്തെടുക്കാവുന്നതേയുള്ളൂ ഇത്. എന്നാലിത് തയ്യാറാക്കാൻ എയര്‍ ഫ്രയര്‍ ആവശ്യമാണ്.

ബ്രഡ് സ്ലൈസുകള്‍ ഓരോന്നായി നീളത്തില്‍ ഫ്രഞ്ച് ഫ്രൈസിന് ഉരുളക്കിഴങ്ങെന്ന പോലെ മുറിച്ചെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു പാത്രത്തില്‍ അല്‍പം ഓലിവ് ഓയില്‍ ചേര്‍ത്ത ശേഷം മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല, ജീരകപ്പൊടി തുടങ്ങി അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള മസാലക്കൂട്ട് തയ്യാറാക്കി ഇതില്‍ ബ്രഡ് കഷ്ണങ്ങള്‍ പിരട്ടിയെടുക്കണം. 

ഇനിയിത് എയര്‍ ഫ്രയറില്‍ ഫ്രൈ ചെയ്തെടുക്കാം. എയര്‍ ഫ്രയറില്‍ വയ്ക്കുമ്പോള്‍ ഒന്നിച്ച് എല്ലാംകൂടി വയ്ക്കരുത്. ഓരോ ബാച്ചുകളായി അല്‍പാല്‍പമേ ഇടാവൂ. അല്ലെങ്കില്‍ ബ്രഡ് ഫ്രൈസ് ക്രിസ്പ്രിയായി കിട്ടില്ല. ഇനി ഫ്രൈസ് തയ്യാറായിക്കഴിഞ്ഞാലും അത് എയര്‍ടൈറ്റ് പാത്രത്തിലേ സൂക്ഷിക്കാവൂ. അല്ലെന്നുണ്ടെങ്കിലും ഇത് പെട്ടെന്ന് തണുത്തുപോകും. എങ്ങനെയാണ് മസാല ബ്രഡ് ഫ്രൈസ് ഉണ്ടാക്കുന്നത് എന്നതില്‍ കൂടുതല്‍ വ്യക്തതയാവാൻ ഈ വീഡിയോ കൂടി കണ്ടുനോക്കൂ...

 

Also Read:- സീതപ്പഴം അല്ലെങ്കില്‍ ആത്തച്ചക്ക കഴിക്കുന്നത് കൊണ്ട് കിടിലനൊരു ഗുണമുണ്ട്, അതറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!