ദിവസവും ചേന കഴിച്ചാല്‍ മതി, ഈ അസുഖങ്ങളെ അകറ്റി നിർത്താം...

By Web Team  |  First Published Jul 11, 2023, 8:41 AM IST

വിറ്റാമിന്‍ സി, ബി6, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ ഉള്ളതു കൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗം ചെറുക്കാനും ചേന ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.


നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് ചേന. പക്ഷേ പലര്‍ക്കും ചേന കഴിക്കാന്‍ അത്ര ഇഷ്ടമല്ല. വിറ്റാമിന്‍ സി, ബി6, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ ഉള്ളതു കൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗം ചെറുക്കാനും ചേന ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓര്‍മശക്തി വര്‍ധിപ്പിക്കാനും ചേന ഗുണം ചെയ്യും. കൂടാതെ, ആര്‍ത്തവവിരാമത്തെ തുടര്‍ന്നുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനും ചേന കഴിക്കാം. 

ദിവസവും ചേന കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പങ്കുവയ്ക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ലവ്നീത് ബത്ര. അവ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്... 

ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, സിലീനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ചേന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മറവിയെ തടയാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവ ഓര്‍മശക്തി വര്‍ധിപ്പിക്കാനും സഹായിക്കും. 

രണ്ട്...

ഒരു പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്ന ചേന ദഹനക്കേട് മാറാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

മൂന്ന്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചേന കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിനെ തടയാനും സഹായിക്കും. കൊഴുപ്പ് കുറഞ്ഞ പച്ചക്കറിയാണിത്. 

നാല്...

ശരീരത്തിൽ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതിനാൽ സ്ത്രീകൾ ചേന കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ഈസ്ട്രജന്റെ അളവ് വർധിപ്പിക്കുകയും ശരീരത്തിലെ ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ബി-6 കൊണ്ട് സമ്പന്നമായ ഈ പച്ചക്കറി സ്ത്രീകളിലെ പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു. കൂടാതെ, ആര്‍ത്തവവിരാമത്തെ തുടര്‍ന്നുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനും ചേന കഴിക്കാം. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങള്‍ ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് ഉചിതം.

Also Read: കറുത്ത വെളുത്തുള്ളി കഴിച്ചിട്ടുണ്ടോ? അറിയാം ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!