ദിവസവും ഒരു മുട്ട വീതം കഴിക്കൂ; അറിയാം ഈ പത്ത് ഗുണങ്ങള്‍...

By Web Team  |  First Published Jan 3, 2024, 2:50 PM IST

വിറ്റാമിന്‍ എ, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക്, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് മുട്ട. 


പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക്, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് മുട്ട. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

Latest Videos

undefined

ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും ലഭിക്കാന്‍ ദിവസവും മുട്ട കഴിക്കാം. വിറ്റാമിനുകളായ എ, ഡി, ഇ, കെ, ബി12, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ മുട്ട ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. 

രണ്ട്... 

പ്രോട്ടീനുകളുടെ കലവറയായ മുട്ട പതിവായി പുരുഷന്മാര്‍ കഴിക്കുന്നകത് മസില്‍ പെരിപ്പിക്കാന്‍ സഹായിക്കും. 

മൂന്ന്... 

മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്.  അതിനാല്‍ മുട്ട കഴിക്കുന്നത് തലച്ചോറിന്റെ വളര്‍ച്ചയെ പോഷിപ്പിക്കാനും ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കും. 

നാല്...

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദിവസവും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

അഞ്ച്...

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയില്‍ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീന്‍, 55 മില്ലി ഗ്രാം സോഡിയം എന്നിവയും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ. ഡയറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കാനും മുട്ട കഴിക്കാം.  

ആറ്... 

പതിവായി മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രെളിന്‍റെ അളവ് കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഏഴ്... 

വിറ്റാമിന്‍ എയും സിങ്കും മറ്റും അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

എട്ട്...

മുട്ട സള്‍ഫര്‍ സമൃദ്ധമായുള്ള ഒരു ഭക്ഷണമാണ്. കൂടാതെ മുട്ടയില്‍ വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. ഇവ കാത്സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കും. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ഒമ്പത്...

ഗര്‍ഭസ്ഥശിശുവിന്റെ നട്ടെല്ലിന്റെ വളര്‍ച്ചയ്ക്കും, മസ്തിഷ്‌ക വികസനത്തിനും, ജനന വൈകല്യങ്ങളുടെ എണ്ണം കുറയ്ക്കുവാനും ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്. കൂടാതെ വിളര്‍ച്ചയെ തടയാനും മുട്ട സഹായിക്കും. 

പത്ത്... 

ദിവസവും ഒരു മുട്ട കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും വിശപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

youtubevideo

click me!