മുപ്പത് കഴിഞ്ഞവര്‍ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍...

By Web Team  |  First Published Jan 4, 2024, 8:58 AM IST

ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. പ്രായം കൂടുമ്പോള്‍ കൊളാജൻ ഉല്‍പ്പാദിപ്പിക്കുന്നത് കുറഞ്ഞു വരും. ഇതാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാകുന്നത്.


പ്രായമേറുന്തോറും ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ സ്വാഭാവികമാണ്. ഇത് പൂര്‍ണമായും മാറ്റിയെടുക്കാന്‍ സാധിക്കില്ലെങ്കിലും ഒരുപരിധി വരെ ചര്‍മ്മ പരിചരണത്താൽ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. പ്രായം കൂടുമ്പോള്‍ കൊളാജൻ ഉല്‍പ്പാദിപ്പിക്കുന്നത് കുറഞ്ഞു വരും. ഇതാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാകുന്നത്.

ചര്‍മ്മത്തിന് പുറമേ എല്ലുകൾ, പേശികൾ, കുടലിന്‍റെ ആരോഗ്യം എന്നിവയെ സംരക്ഷിക്കാനും കൊളാജൻ ആവശ്യമാണ്. മുപ്പത് കഴിഞ്ഞവര്‍ക്ക് കൊളാജൻ ആവശ്യമാണെന്ന് പറയുന്നതിന്‍റ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.. 

Latest Videos

undefined

ഒന്ന്...

എല്ലുകളെ ആരോഗ്യകരമായി നിലനിർത്താന്‍ കൊളാജൻ ആവശ്യമാണ്.  അസ്ഥികളുടെ രൂപീകരണം ഉത്തേജിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും കൊളാജൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ ഡയറ്റില്‍ കൊളാജൻ ഉൾപ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. 

രണ്ട്... 

തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ വേണം. അതിനാല്‍ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

മൂന്ന്... 

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ  സഹായിക്കും. മാംസം, പാലുൽപ്പന്നങ്ങൾ തുടങ്ങിയ മറ്റ് പ്രോട്ടീൻ സ്രോതസ്സുകളിൽ നിന്ന് വ്യത്യസ്തമായി, കൊളാജൻ എളുപ്പത്തിൽ ദഹിക്കുന്നു. അതിനാല്‍ ദഹനം എളുപ്പമാക്കാന്‍ ഡയറ്റില്‍ കൊളാജൻ ഉൾപ്പെടുത്തുന്നത് നല്ലതാണ്. 

നാല്... 

ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും കൊളാജൻ ഒരു പങ്കുവഹിക്കുന്നു. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തിൽ കൊളാജൻ ഉൾപ്പെടുത്തുന്നതിലൂടെ, കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

അഞ്ച്... 

പ്രായമാകുമ്പോൾ സന്ധി വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള കൊളാജൻ സന്ധി വേദനയ്ക്ക് ആശ്വാസമേകും.  സന്ധി വേദന കുറയ്ക്കാനും  സന്ധികൾക്ക് സംരക്ഷണമേകാനും കൊളാജൻ ഗുണം ചെയ്യും. 

ആറ്... 

കൊളാജൻ ചർമ്മത്തിലെ ഈർപ്പം നിലനിർത്തുകയും ഇലാസ്തികത വർദ്ധിപ്പിക്കുകയും ചുളിവുകളെയും വരകളയെും തടയുകയും യുവത്വം നിലനിർത്തുകയും ചെയ്യും. 

ഏഴ്... 

മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കൊളാജൻ സഹായിക്കും. അതിനാല്‍  ഡയറ്റില്‍ കൊളാജൻ ഉൾപ്പെടുത്തേണ്ടത് ഏറെ നല്ലതാണ്. 

കൊളാജന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

മത്സ്യം, ചിക്കന്‍, മുട്ടയുടെ വെള്ള, ഓറഞ്ച്, നെല്ലിക്ക, ഇലക്കറികള്‍, ബെറി പഴങ്ങള്‍, തക്കാളി, പേരയ്ക്ക, ബീന്‍സ്, കാപ്സിക്കം, അണ്ടിപ്പരിപ്പ് തുടങ്ങിയവയൊക്കെ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

 

Also read: മഞ്ഞുകാലത്ത് ഓറഞ്ച് കഴിക്കാമോ? അറിയാം ഇക്കാര്യങ്ങള്‍...

youtubevideo

click me!