വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പച്ച പപ്പായ. അറിയാം പച്ച പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍...
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പച്ച പപ്പായ. അറിയാം പച്ച പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍...
ഒന്ന്...
undefined
പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും. പപ്പൈന്‍ എന്ന എന്‍സൈം ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ പപ്പായയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദഹന സംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവയെ അകറ്റി ദഹനം സുഗുമമായി നടക്കാന്‍ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
രണ്ട്...
ഫൈബര്‍ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ഇവയില്‍ കലോറി വളരെ കുറവുമാണ്.
മൂന്ന്...
വിറ്റാമിന്‍ സി, ഇ തുടങ്ങിയവ ധാരാളം അടങ്ങിയ പച്ച പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ച പപ്പായ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
അഞ്ച്...
പച്ച പപ്പായ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ആറ്...
ആന്റി ഓക്‌സിഡന്റുകളും മറ്റും പപ്പായയിൽ ധാരാളമുണ്ട്. അതിനാൽ ഇവ ഹൃദ്രോഗങ്ങളെ തടയും. നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവയുടെ ഉള്ളടക്കം ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
ഏഴ്...
ഉയർന്ന നാരുകൾ ഉള്ളതിനാൽ പച്ച പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഇടയ്ക്കിടെ കണ്ണില്‍ നിന്ന് വെള്ളം വരാറുണ്ടോ? കാരണമിതാകാം...