ദെെനംദിന ഭക്ഷണത്തിൽ റാഗി ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. റാഗി കൊണ്ട് എളുപ്പം ഒരു വിഭവം തയ്യാറാക്കിയാലോ?...
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് റാഗി. ദെെനംദിന ഭക്ഷണത്തിൽ റാഗി ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. റാഗി കൊണ്ട് എളുപ്പം ഒരു വിഭവം തയ്യാറാക്കിയാലോ?... റാഗി - പാലക് പക്കോഡ ഈസിയായി തയ്യാറാക്കാം...
വേണ്ട ചേരുവകൾ...
undefined
1. റാഗിപ്പൊടി ഒരു കപ്പ്
2. കടലമാവ് അര കപ്പ്
3. പാലക് ( ചെറുതായി അരിഞ്ഞത് ) ഒരു കപ്പ്
4. മല്ലിയില ( അരിഞ്ഞത് ) രണ്ട് ടേബിൾ സ്പൂൺ
5. കപ്പലണ്ടി ( തൊലി കളഞ്ഞത് ) കാൽ കപ്പ്
6. മുളക് പൊടി ഒരു ടേബിൾ സ്പൂൺ
7. കായപ്പൊടി കാൽ ടീ സ്പൂൺ
8. നെയ്യ് ഒരു ടീ സ്പൂൺ
9. ഉപ്പ്, വെള്ളം ആവശ്യത്തിന്
10. എണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം...
* ഒന്നു മുതൽ എട്ടു വരെയുള്ള ചേരുവകൾ ഒരുമിച്ചാക്കി ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് കൈവെള്ളയിൽ വെച്ച് പരത്തി എണ്ണയിൽ വറുത്തെടുക്കുക.
തയ്യാറാക്കിയത്;
സരിത സുരേഷ്
ഹരിപ്പാട്
നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെ?