കഞ്ഞിയും പയറും അച്ചാറും ഉൾപ്പെടെ 35, ഊണിന് 70, ചായ 12, കാപ്പി 10; വിലവിവരം നോക്കി വച്ചോളൂ ശബരിമല തീർത്ഥാടകരേ..

By Web Team  |  First Published Nov 14, 2023, 12:45 AM IST

വെജിറ്റേറിയൻ ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കും. വില ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തേക്ക് മാത്രമുള്ളതാണ്


കോട്ടയം: ഈ വർഷം ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് തീർഥാടകർക്കായുള്ള ജില്ലയിലെ വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. എരുമേലിയിലെയും മറ്റു പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കും. വില ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തേക്ക് മാത്രമുള്ളതാണ്. ശബരിമല തീർഥാടകരിൽ നിന്ന് നിശ്ചയിച്ച വിലയേക്കാൾ അധിക വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.

ശബരിമല തീർഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനും അമിത വില ഈടാക്കുന്നത് തടയുന്നതിന്റെ ഭാഗമായും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, അളവ് തൂക്കം എന്നിവ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായും ഹോട്ടലുകളും മറ്റ് പൊതുവിപണികളും പരിശോധിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് ജില്ലാ സിവിൽ സപ്ലൈ ഓഫീസ്- 0481 2560371, ജില്ലാ ഭക്ഷ്യസുരക്ഷ ഓഫീസ് - 0481 2564677, ജില്ലാ ലീഗൽ മെട്രോളജി ഓഫീസ്- 0481 2582998 എന്നീ നമ്പറുകളിൽ പരാതി നൽകാം.  

Latest Videos

undefined

Read more:  എൻഎസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു; ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

വില വിവരം ചുവടെ:

 1. കുത്തരി ഊണ് (എട്ടു കൂട്ടം) സോർട്ടെക്സ് റൈസ് 70 രൂപ    
2.. ആന്ധ്രാ ഊണ് (പൊന്നിയരി) 70    
3. കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മി.ലി.) 35    
4. ചായ (150 മി.ലി.) 12    
5. മധുരമില്ലാത്ത ചായ (150 മി.ലി.) 10    
6. കാപ്പി  (150 മി.ലി.) 10    
7. മധുരമില്ലാത്ത കാപ്പി (150 മി.ലി.) 10    
8. ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.) 15    
9. കട്ടൻ കാപ്പി  (150 മി.ലി.) 9    
10. മധുരമില്ലാത്ത കട്ടൻകാപ്പി (150 മി.ലി.) 7    
11. കട്ടൻചായ (150 മി.ലി.) 9    
12. മധുരമില്ലാത്ത കട്ടൻചായ(150 മി.ലി) 7    
13. ഇടിയപ്പം (ഒരെണ്ണം) 50 ഗ്രാം 10    
14. ദോശ (ഒരെണ്ണം) 50 ഗ്രാം 10    
15. ഇഡ്ഢലി (ഒരെണ്ണം) 50 ഗ്രാം 10    
16. പാലപ്പം (ഒരെണ്ണം) 50 ഗ്രാം 10    
17. ചപ്പാത്തി (രെണ്ണം) 50 ഗ്രാം 10    
18. ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ 60    
19. പൊറോട്ട (ഒരെണ്ണം) 50 ഗ്രാം 12    
20. നെയ്റോസ്റ്റ് (175 ഗ്രാം) 46    
21. പ്ലെയിൻ റോസ്റ്റ് 35    
22. മസാലദോശ ( 175 ഗ്രാം) 50    
23. പൂരിമസാല  (50 ഗ്രാം വീതം 2 എണ്ണം) 36    
24. മിക്സഡ് വെജിറ്റബിൾ 30    
25. പരിപ്പുവട (60 ഗ്രാം) 10    
26. ഉഴുന്നുവട (60 ഗ്രാം) 10    
27. കടലക്കറി (100 ഗ്രാം) 30    
28. ഗ്രീൻപീസ് കറി  (100 ഗ്രാം) 30    
29. കിഴങ്ങ് കറി (100 ഗ്രാം) 30    
30. തൈര് (1 കപ്പ് 100 മി.ലി.) 15    
31. കപ്പ (250 ഗ്രാം) 30    
32. ബോണ്ട (50 ഗ്രാം) 10    
33. ഉള്ളിവട (60 ഗ്രാം) 10    
34. ഏത്തയ്ക്കാപ്പം (75 ഗ്രാം- പകുതി) 12    
35. തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 47    
36. ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 44    
37. മെഷീൻ ചായ  (90 മി.ലി.) 8    
38. മെഷീൻ കോഫി  (90 മി.ലി.) 10    
39. മെഷീൻ മസാല ചായ  (90 മി.ലി.) 15    
40. മെഷീൻ ലെമൺ ടീ  (90 മി.ലി.) 15    
41. മെഷീൻ ഫ്‌ളേവേഡ് ഐസ് ടീ  (200 മി.ലി) 20

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!