വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ജാസ്മിൻ സഗീർ എഴുതിയ പാചകക്കുറിപ്പ്.
നമ്മള്‍ എല്ലാവരും സ്ഥിരമായി പാചകത്തിന് ഉപയോഗിക്കുന്ന ഒന്നാണ് സവാള. കറികള്‍ക്ക് രുചി കൂട്ടാന്‍ സഹായിക്കുന്ന ഇവ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇത്തവണത്തെ ഓണത്തിന് സവാള കൊണ്ടൊരു വെറൈറ്റി പായസം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
undefined
സവാള- അര കിലോഗ്രാം
ചൗവ്വരി- 100 ഗ്രാം
പാൽ- 2 ലിറ്റർ
മിൽക്ക് മെയ്ഡ്- 1/2 കപ്പ്
പഞ്ചസാര- 1/2 കപ്പ്
ഏലക്കപൊടി- 1 ടീസ്പൂൺ
നെയ്യ്- 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
സവാള കുറച്ചധികം വെള്ളത്തിൽ നന്നായി തിളപ്പിച്ച് ഊറ്റി എടുത്തിട്ടു തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുക. വെള്ളം നന്നായി വാർന്നതിനു ശേഷം അടിക്കട്ടിയുള്ള പത്രത്തിൽ 2 സ്പൂൺ നെയ്യൊഴിച്ചു നന്നായി വഴറ്റുക. ഇനി ചൗവ്വരി വേറെ വേവിച്ചു വെക്കുക. ശേഷം സവാള വഴറ്റിയതിൽ പാൽ ചേർത്ത് തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ ചൗവ്വരിയും പഞ്ചസാരയും ചേർത്ത് നന്നായി കുറുകിവരുമ്പോൾ മിൽക്ക്മെയ്ഡ് ചേർത്ത് ഇളക്കി ഏലയ്ക്കാപ്പൊടിയും ചേർത്ത് വാങ്ങിവെക്കുക. ഇതോടെ സ്വദിഷ്ഠമായ സവാള പായസം റെഡി. ആവിശ്യമുള്ളവർക്ക് ഇതിനൊപ്പം നട്സും കിസ്മിസും വറുത്തിടാവുന്നതാണ്.
Also read: കൊതിപ്പിക്കും രുചിയില്‍ മാങ്ങാ പേരയ്ക്കാ പായസം; റെസിപ്പി