വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് അശ്വതി അനൂപ് എഴുതിയ പാചകക്കുറിപ്പ്.
ഇത്തവണത്തെ ഓണത്തിന് ഒരു സ്പെഷ്യല്‍ തെരളി പ്രഥമൻ തയ്യാറാക്കിയാലോ?
തെരളിക്ക് വേണ്ട ചേരുവകൾ:
അരിപൊടി, റവ, ഗോതമ്പ്- ഇവ എല്ലാം കൂടി
ചേർത്ത് ഒരു കപ്പ്
ശർക്കര - 1/2 കിലോഗ്രാം
ഏത്തപ്പഴം - 2 എണ്ണം
നെയ്യ് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ഏലയ്ക്ക, ചുക്ക്, ജീരകം- ഇവ പൊടിച്ചത് 1 സ്പൂൺ
തേങ്ങ ചിരവിയത് - ഒരു കപ്പ്
undefined
തെരളി തയ്യാറാക്കുന്ന വിധം:
ശർക്കര പാനിയാക്കിയതിന് ശേഷം ഏത്തക്ക ചെറുതായി അരിഞ്ഞത് പാനിയിലേയ്ക്ക് ചേർത്തു കൊടുക്കാം. ശേഷം തേങ്ങ ചിരവിയത്, ഏലയ്ക്ക, ചുക്ക്, ജീരകം പൊടി, ആവശ്യത്തിന് നെയ്യ് എന്നിവ ചേർത്ത് നന്നായി വരട്ടി എടുക്കുക. ഇനി ഈ മിശ്രിതം പൊടികളിലേയ്ക്ക് ചേർത്തുകൊടുത്തു നന്നായി കുഴച്ച് എടുക്കാം. ശേഷം ആവശ്യത്തിനു ഉപ്പും ചേർത്തുകൊടുക്കാം. വഷ്ണയിലയിലേക്ക് ഈ മിശ്രിതം കുമ്പിൾകുത്തി ആവിൽ വച്ച് പുഴുങ്ങി എടുക്കാം. ഇതോടെ തെരളി റെഡി.
പ്രഥമൻ തയ്യാറാക്കാൻ വേണ്ട ചേരുവകൾ:
ശർക്കര പാനി - 2 ഗ്ലാസ്
തേങ്ങാ പാൽ - 1 ഗ്ലാസ്
തെരളി പുഴുങ്ങിയത് - 10 എണ്ണം ( ആവശ്യത്തിന് )
നെയ്യ് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വറുത്തെടുത്ത തേങ്ങകൊത്തു, അണ്ടിപരിപ്പ്, ഉണക്ക മുന്തിരി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തെരളി പുഴുങ്ങിയതിനുശേഷം മാറ്റിവയ്ക്കുക. ഇനി ശർക്കര പാനിയിൽ തേങ്ങാ പാൽ ചേർത്ത് ഒന്ന് കുറുകി വരുമ്പോൾ തെരളിയും വറുത്തെടുത്തവ കൂടി ചേർത്ത് പ്രഥമൻ ഒന്ന് ഇളക്കി കൊടുക്കുക. ശേഷം ഏലയ്ക്ക, ചുക്ക്, ജീരകം പൊടി ചേർത്ത് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. ഇനി ആവശ്യത്തിന് നെയ്യ്, പാകത്തിന് മധുരം എന്നിവ നോക്കിയ ശേഷം കുറുകി വരുമ്പോൾ അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കാം. ഇതോടെ രുചികരമായ തെരളി പ്രഥമൻ തയ്യാർ!
Also read: ബട്ടർ സ്കോച്ച് രുചിയിൽ സേമിയ പായസം തയ്യാറാക്കാം; റെസിപ്പി